ഗുജറാത്ത്: ലോകത്തെ ഏറ്റവുമധികം നീളം കൂടിയ മുടിയുള്ള കൗമാരക്കാരിയെന്ന ഗിന്നസ് റെക്കോഡ് നേടിയ നിലാൻഷി പട്ടേൽ മുടി മുറിച്ചു. 12 വർഷങ്ങൾക്ക് ശേഷമാണ് നിലാൻഷി മുടി മുറിച്ചത്. നിലാൻഷി മുടി മുറിയ്ക്കുന്ന വീഡിയോ ഗിന്നസ് ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. നോക്കൂ അമ്മേ, ഞാനിപ്പോഴും രാജകുമാരി തന്നെയാണ്. ഞാൻ സുന്ദരി തന്നെ - മുടി മുറിച്ച ശേഷം തന്റെ പ്രതിരൂപം കണ്ണാടിയിൽ കണ്ട ശേഷം നിലാൻഷി പറഞ്ഞ വാക്കുകളാണിവ. വെട്ടിയ മുടി നിലാൻഷി മ്യൂസിയത്തിലേക്ക് സംഭാവന നൽകി. മുടി എന്ത് ചെയ്യണമെന്ന് ഒരുപാട് ആലോചിച്ചെന്നും അമ്മയാണ് മ്യൂസിയത്തിലേക്ക് സംഭാവന ചെയ്യാമെന്ന് പറഞ്ഞതെന്നും നിലാൻഷി പറയുന്നു. നിലാൻഷിയുടെ അമ്മയായ കാമിനി ബെന്നും മുടി സംഭാവന ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്.
2018ൽ തന്റെ 16ാം വയസിലാണ് നിലാൻഷിയ്ക്ക് ഗിന്നസ് റെക്കോഡ്സ് ലഭിച്ചത്. അഞ്ചടി ഏഴ് ഇഞ്ച് നീളം മുടിക്ക് ഉണ്ടായിരുന്നു. ഇടക്കാലത്ത് ആറടിയോളം മുടിക്ക് നീളം വച്ചിരുന്നു. ആറ് വയസ് മുതൽ നിലാൻഷി മുടിവെട്ടിയിരുന്നില്ല.