uddhav-thackeray

മുംബയ്: കൊവിഡിനെ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ച്​ സാമ്പത്തിക സഹായം (സ്റ്റേറ്റ് ഡിസാസ്റ്റർ റിലീഫ്​ ഫണ്ട്​) അനു​വദിക്കണമെന്ന്​ മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ. ഇതുസംബന്ധിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ അദ്ദേഹം കത്തെഴുതി. മഹാരാഷ്​ട്രയിലും മറ്റു സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണെന്ന് ചൂണ്ടിക്കാട്ടി സഹായം അഭ്യർത്ഥിച്ചാണ്​ ഉദ്ധവിന്റെ കത്ത്​. ജനങ്ങൾക്ക്​ ആരോഗ്യ സാമ്പത്തിക സഹായങ്ങൾ ആവശ്യമായി വരും. ചെറു ലോക്​ഡൗണുകൾ ആവശ്യമായി വന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.