murder

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ ജുട്ടഡയിൽ പിഞ്ചുകുഞ്ഞുങ്ങളുൾപ്പെടെ ആറ് പേരെ അയൽവാസി വെട്ടിക്കൊന്നു. ബി.രമണ( 60) ബി. ഉഷാറാണി(35) എ.രമാദേവി(53) എൻ.അരുണ(37) ബി.ഉദയ് കുമാർ (രണ്ട്) ബി.ഉർവിശ (ആറ് മാസം) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതി ബി. അപ്പാലരാജുവിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട

രമണയുടെ മകനായ വിജയ്‌യെ തിരഞ്ഞാണ് അപ്പാലരാജു എത്തിയത്. എന്നാൽ, സംഭവസമയത്ത് വിജയ് വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന്, മറ്റുള്ളവരെ പ്രതി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട എൻ.അരുണ വിജയ്‌യുടെ ഭാര്യയും ഉദയ്‌കുമാറും ഉർവിശയും മക്കളും ഉഷാറാണി അമ്മായിയുമാണ്. പ്രതിയുടെ മകളും വിജയിയും തമ്മിൽ നേരത്തെ പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് വിജയ് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ, അടുത്തിടെ വിജയ് മറ്റൊരു യുവതിയെ വിവാഹം കഴിച്ച് കുടുംബത്തോടെ വിജയവാഡയിലേക്ക് താമസം മാറി. കഴിഞ്ഞദിവസം ഒരു വിവാഹത്തിൽ പങ്കെടുക്കാനായാണ് വിജയ്‌യും കുടുംബവും ജുട്ടഡയിലെത്തിയത്.