പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 5000 മീറ്ററിൽ സ്വർണം നേടിയിട്ടും ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടാനാകാതെ ദക്ഷിണാഫ്രിക്കയുടെ ഒളിമ്പിക് ചാമ്പ്യൻ കാസ്റ്റർ സെമന്യ.
കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിട്ടും നേരിയ വ്യത്യാസത്തിൽ ഒളിമ്പിക് യോഗ്യത നഷ്ടമാകുകയായിരുന്നു. 15 മിനിട്ടും 52 സെക്കന്റുമെടുത്താണ് 5000 മീറ്റർ പൂർത്തിയാക്കിയത്. 15.10 മിനിട്ടാണ് ഒളിമ്പിക് യോഗ്യത.
നിലവിൽ 800 മീറ്ററിൽ ഒളിമ്പിക് ചാമ്പ്യനാണ് സെമന്യ. ഇത്തവണ 800 മീറ്ററിനൊപ്പം 5000 മീറ്ററിലും മത്സരിക്കാനാണ് സെമന്യയുടെ തീരുമാനം.