ന്യൂഡൽഹി: ടേബിൾ ടെന്നിസ് അണ്ടർ17 ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനത്തെത്തി ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ യുവതാരം പയസ് ജെയ്ൻ.രണ്ടാം റാങ്കിലെത്തുന്ന രണ്ടാമത്ത ഇന്ത്യൻ താരമാണ് പയസ്. ചൈനയുടെ യുവാൻയു ചെന്നാണ് ഒന്നാമത്. ഡൽഹി സ്വദേശിയായ പയസ് ഏഷ്യൻ കാഡെറ്റ് ആൻഡ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി ചരിത്രം സൃഷ്ടിച്ചിരുന്നു.
2018-ൽ ഇന്ത്യൻ താരമായ മാനവ് ഥാക്കർ ലോകറാങ്കിംഗില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അണ്ടർ 15 പെൺകുട്ടികളുടെ റാങ്കിംഗിൽ ഇന്ത്യൻ താരമായ സുഹാന സെയ്‌നി ഏഴാം സ്ഥാനത്തുണ്ട്. അണ്ടർ 15 ആൺകുട്ടികളിൽ പ്രയേഷ് രാജ് സുരേഷ് ആറാം സ്ഥാനത്തെത്തി.