തൃശൂർ: പൂരത്തോടനുബന്ധിച്ചുളള സാമ്പിൾ വെടിക്കെട്ടിനും പൂരം വെടിക്കെട്ടിനും അനുമതി ലഭിച്ചു. പെട്രോളിയം ആന്റ് എക്‌സ്‌പ്ളോസീവ്‌സ് സേഫ്‌റ്റി ഓർഗനൈസേഷനാണ് വെടിക്കെട്ടിന് അനുമതി നൽകിയത്. പൂരതലേന്നാണ് സാമ്പിൾ വെടിക്കെട്ട്.
ഇത്തവണ കർശന കൊവിഡ് നിയന്ത്രണങ്ങളോടെയാണ് തൃശൂർ പൂരം നടത്തുക. പരിശധനകൾക്ക് ശേഷം മാത്രമേ പൂരം നടക്കുന്നയിടത്തേക്ക് ജനങ്ങളെ പ്രവേശിപ്പിക്കൂ. 45 വയസിൽ താഴെ പ്രായമുളളവർ 72 മണിക്കൂറിനകം എടുത്ത കൊവിഡ് നെഗറ്റീവാണെന്ന് തെളിയിക്കുന്ന ആർടിപിസിആർ പരിശോധനാ ഫലവും 45 വയസിന് മുകളിലുളളവർ രണ്ട് ഡോസ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റും ഹാജരാക്കിയാൽ മാത്രമേ പ്രവേശനമുണ്ടാകൂ. പത്ത് വയസിൽ താഴെയുളള കുട്ടികൾക്ക് പ്രവേശനം അനുവദിക്കില്ല.