knife

ചേ​ർ​ത്ത​ല​:​ ​കു​ടും​ബ​ ​സ്വ​ത്തി​നെ​ച്ചൊ​ല്ലി​യു​ള്ള​ ​ത​ർ​ക്ക​ത്തി​നി​ടെ​ ​സ​ഹോ​ദ​രി​ ​യു​വാ​വി​നെ​ ​ക​ത്തി​കൊ​ണ്ട് ​കു​ത്തി​ ​പ​രി​ക്കേ​ൽ​പ്പി​ച്ചു.​ ​ന​ഗ​ര​സ​ഭ​ 22​-ാം​ ​വാ​ർ​ഡ് ​നി​ക​ർ​ത്തി​ൽ​ ​ഭു​വ​ന​ച​ന്ദ്ര​ന്റെ​ ​മ​ക​ൻ​ ​സു​ഭാ​ഷി​നെ​യാ​ണ് ​(36​)​ ​മു​തു​കി​ന് ​കു​ത്തേ​റ്റ് ​പ​രി​ക്കു​ക​ളോ​ടെ​ ​ആ​ല​പ്പു​ഴ​ ​മെ​ഡി.​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ച​ത്.​ ​സ​ഹോ​ദ​രി​ ​സൗ​മ്യ​യ്ക്കെ​തി​രെ​ ​(32​)​ ​കേ​സെ​ടു​ക്ക​ണ​മോ​ ​എ​ന്ന​ത് ​ഐ.​സി.​യു​വി​ൽ​ ​ക​ഴി​യു​ന്ന​ ​സു​ഭാ​ഷി​ന്റെ​ ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​ശേ​ഷം​ ​തീ​രു​മാ​നി​ക്കു​മെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.
ഇ​ന്ന​ലെ​ ​രാ​വി​ലെ​ 8.30​നാ​യി​രു​ന്നു​ ​സം​ഭ​വം.​ ​കു​ടും​ബ​ ​വീ​ട്ടി​ലെ​ ​ഏ​ഴു​സെ​ന്റു​ ​സ്ഥ​ല​ത്തി​ന്റെ​ ​പേ​രി​ൽ​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു.​ ​പ​ല​വ​ട്ടം​ ​മ​ദ്ധ്യ​സ്ഥ​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​ഫ​ല​മു​ണ്ടാ​യി​ല്ല.​ ​ചേ​ർ​ത്ത​ല​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​യും​ ​ന​ൽ​കി​യി​രു​ന്നു.​ ​സു​ഭാ​ഷും​ ​കു​ടും​ബ​വും​ ​എ.​എ​സ് ​ക​നാ​ൽ​ ​തീ​ര​ത്താ​യി​രു​ന്നു​ ​താ​മ​സം.​ ​കു​റ​ച്ചു​നാ​ളാ​യി​ ​അ​ച്ഛ​ന​മ്മ​മാ​രും​ ​സു​ഭാ​ഷി​നൊ​പ്പ​മാ​യി​രു​ന്നു.​ ​ഇ​വ​ർ​ ​കു​ടും​ബ​വീ​ട്ടി​ലേ​ക്ക് ​വ്യാ​ഴാ​ഴ്ച​ ​മ​ട​ങ്ങി​യെ​ത്തി​യി​രു​ന്നു.​ ​ഇ​വ​ർ​ക്കൊ​പ്പ​മെ​ത്തി​യ​ ​സു​ഭാ​ഷ് ​കു​ടും​ബ​ ​വീ​ട്ടി​ൽ​ ​സൗ​മ്യ​ ​വ​ള​ർ​ത്തി​യി​രു​ന്ന​ ​പ​ശു​വി​നെ​ ​അ​ഴി​ച്ചു​ ​കൊ​ണ്ടു​പോ​കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​ ​ഉ​ണ്ടാ​യ​ ​ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് ​കു​ത്തേ​​​റ്റ​തെ​ന്ന് ​ചേ​ർ​ത്ത​ല​ ​സി.​ഐ​ ​പ്ര​സാ​ദ് ​എ​ബ്ര​ഹാം​ ​വ​ർ​ഗീ​സ് ​അ​റി​യി​ച്ചു.