fengshui

വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നങ്ങളിൽ വാസ്തുവിൽ പരിഹാരങ്ഹൾ കണ്ടെത്താറുണ്ട്. ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്‌ഷൂയിയും വീടുമായി ബന്ധപ്പെട്ട് ഉപയോഗിച്ചുവരുന്നു. പല പ്രശ്നങ്ങൾക്കും ഫെങ്‌ഷൂയി പരിഹാരം നിർദ്ദേശിക്കുന്നുണ്ട്. നെഗറ്റീവ് എനർജിയെ ഇല്ലാതാക്കുന്നതിനുള്ള മാർഗങ്ങളാണ് ഫെങ്‌ഷൂയി പറയുന്നത്..

നമ്മൾ അധികം ശ്രദ്ധ കൊടുക്കാത്ത ഒന്നാണ് വീട്ടിലെ പ്രകാശ വിന്യാസം. ജീവിതത്തിലെ പ്രശ്നങ്ങൾ അകറ്റാനും സന്തോഷം നിറയ്ക്കാനും പല നിറങ്ങളുള്ള ലൈറ്റുകൾക്ക് സാധിക്കും എന്നാണ് ഫെങ്ഷുയിയിലെ വിശ്വാസം. വീട്ടിലെ കിടക്കുന്ന മുറിയിൽ ചുവന്ന സീറോ ബൾബ് ഉപയോഗിച്ചാൽ നിങ്ങളുടെ പ്രണയം സാക്ഷാത്ക്കരിക്കപ്പെടുമെന്നാണ് ഫെങ്ഷുയി പറയുന്നത്.


കിടക്കുന്നതിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തായി ചുവന്ന സീറോ വാൾട്ട് ബൾബ് ദിവസവും മൂന്ന് മണിക്കൂർ ഓൺ ചെയ്തു വച്ചാൽ പ്രണയം സാക്ഷാത്‌കരിക്കപ്പെടും എന്നാണ് ഫെങ്ഷുയി പറയുന്നത്. ഇനി പ്രണയിച്ച ശേഷം വിവാഹം നടക്കാൻ താമസം നേരിടുന്നു എന്ന് കരുതുക, വിവാഹം വൈകുന്നവർ ഈ ബൾബ് ദിവസം മുഴുവൻ പ്രകാശിപ്പിച്ചാൽ വിവാഹം നടക്കുമത്രേ!

കേൾക്കുമ്പോൾ അന്ധവിശ്വാസമെന്നു തോന്നാമെങ്കിലും ഫെങ്ഷുയി വിശ്വാസികളായ ചൈനക്കാർ കാലങ്ങളായി പിന്തുടർന്ന് വരുന്ന രീതികളാണ് ഇവ. ചൈനീസ് ഗൃഹനിർമാണ രീതികളിൽ ഫെങ്ഷൂയിക്ക് അത്രമാത്രം പ്രാധാന്യം നൽകി വരുന്നു. എന്നാൽ ഫെങ്ഷൂയി തത്വങ്ങൾ വിജയകരമായി നടപ്പാക്കണമെങ്കിൽ ചില ഫെങ്ഷൂയി നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. അതിൽ പ്രധാനമാണ് വീട് അടുക്കും ചിട്ടയോടും കൂടി പരിപാലിക്കുക എന്നത്.

വീട്ടിലേക്ക് ആവശ്യമായ വായു സഞ്ചാരം ഉറപ്പാക്കുക, സൂര്യപ്രകാശത്തിന്റെ ലഭ്യത ഉറപ്പാക്കുക,തുടങ്ങിയ കാര്യങ്ങൾ ഫെങ്ഷൂയി നയങ്ങൾ പിന്തുടരുമ്പോൾ നിർബന്ധമായും പാലിക്കേണ്ടതാണ്. ചെലവില്ലാതെ വീട്ടിൽ പോസിറ്റിവ് എനർജി നിറയ്ക്കുക എന്നതാണ് ഫെങ്ഷൂയിയുടെ അടിസ്ഥാന തത്വം.