sanusha

സാരി ധരിച്ചപ്പോൾ ബ്ലൗസ് കിട്ടാത്തതുകൊണ്ട് തന്റെ ടീ ഷർട്ട് ബ്ലൗസാക്കി മാറ്റി നടി സനുഷ സന്തോഷ്. തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ വഴിയാണ് സനുഷ തന്റെ 'സാരി' ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചത്. തന്റെ അമ്മ അടുക്കളയിൽ തിരക്കിലായിരുന്ന തക്കം നോക്കിയാണ് താൻ സാരി അടിച്ചുമാറ്റി ധരിച്ചതെന്നും അമ്മയുടെ പഴയ സാരിയാണിതെന്നും സനുഷ ഫോട്ടോയോടൊപ്പം നൽകിയ കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.

View this post on Instagram

A post shared by Sanusha Santhosh💫 (@sanusha_sanuuu)


സാരി എന്നത് അമ്മയുടെ 'ഡിപ്പാർട്ട്മെന്റ്' ആയതിന്നാലാണ് അമ്മ തിരിക്കിലായിരിക്കുന്ന തക്കം നോക്കി താൻ സാരി എടുത്തതെന്നും നടി പറയുന്നുണ്ട്. വിഷു ദിനത്തിലാണ് ' സാരി ചിത്രങ്ങൾ' സനുഷ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ സാരി ധരിപ്പോഴാണ് തനിക്ക് അബദ്ധം പറ്റിയ കാര്യം സനുഷ മനസിലാക്കുന്നത്.

View this post on Instagram

A post shared by Sanusha Santhosh💫 (@sanusha_sanuuu)


സാരിക്ക് ബ്ലൗസില്ല. ഉടനെ തന്നെ 'ന്യൂ ജെൻ ഗേൾ' ആയി മാറിക്കൊണ്ട് തന്റെ ടീഷർട്ട് ചുരുട്ടികയറ്റി നടി അതിനെ ബ്ലൗസാക്കി മാറ്റുകയും ചെയ്തു. വിഷുവായതിനാലാണ് തനിക്ക് സാരി ധരിക്കണമെന്ന ആഗ്രഹം പെട്ടെന്നുണ്ടായതെന്നും അത് തന്റെ 'ഡീപ്പെസ്റ്റ് വിഷ്' ആയിരുന്നുവെന്നും നടി പറയുന്നുണ്ട്.

View this post on Instagram

A post shared by Sanusha Santhosh💫 (@sanusha_sanuuu)


കുറിപ്പിന്റെ അവസാനം എല്ലാവർക്കും വിഷു ആശംസിച്ചുകൊണ്ട് 'സനു ബേബി ഇൻ സാരി' എന്ന് സൈൻ ഓഫ്‌ ചെയ്തുകൊണ്ടാണ് നടി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഏതായാലും സനുഷയുടെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ. ചിത്രം കണ്ട മിക്കവരും സാരിയിൽ സനുഷ ക്യൂട്ട് ആയിട്ടുണ്ടെന്നാണ് അഭിപ്രായപ്പെടുന്നത്.

View this post on Instagram

A post shared by Sanusha Santhosh💫 (@sanusha_sanuuu)


content highlight: sanusha santhosh shares her pictures in mothers saree on instagram.