മുംബയ് : കൊവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയിൽ ഇന്നും അറുപതിനായിരത്തിന് മുകളിൽ രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,695 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 349 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 36,39,855 ആയി. 29,59,056 പേർക്കാണ് രോഗമുക്തി. 59,153 പേരാണ് ആകെ മരിച്ചത്. നിലവിൽ 6,20,060 പേരാണ് ചികിത്സയിലുള്ളത്.
തലസ്ഥാനമായ മുംബയില്‍ ഇന്ന് 8217 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 49 മരണം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. 10,097 പേര്‍ രോഗമുക്തി നേടി. 5,53,159 പേര്‍ക്കാണ് മുംബയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 85,494 സജീവ കേസുകള്‍ നിലവില്‍ മുംബയിലുണ്ട്.