സൗന്ദര്യസങ്കൽപ്പങ്ങൾ മാറിവരുന്ന പുതിയ കാലമാണിത്. ശരീരത്തിന്റെ നിറവും അതിന്റെ അളവുകളും നോക്കി സൗന്ദര്യത്തെ നിർണയിച്ചിരുന്ന കാലം ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. പഴയ ചിന്താഗതികളുമായി മുന്നോട്ട് പോകുന്ന കുറേയേറെ ആളുകൾ ഇപ്പോഴുമുണ്ടെങ്കിലും. ഇത്തരക്കാരുടെ കൂടി ചിന്തകൾ പൊളിച്ചെഴുതാൻ വേണ്ടിയാണ് ഹർഷ ദാസ് എന്ന ഫാഷൻ മോഡൽ തന്റെ ഏറെ ബോൾഡായ ചിത്രങ്ങളുമായി അവർക്ക് മുന്നിലേക്ക് എത്തുന്നത്.
കറുത്ത നിറമെന്നാൽ അഴകും ആത്മവിശ്വാസവുമാണെന്ന് മേക്കപ്പ് ആർട്ടിസ്റ്റും ഹെയർ സ്‌റ്റൈലിസ്റ്റും കൂടിയായ ഹർഷ തന്റെ ചിത്രങ്ങളിലൂടെ പറയാതെ പറയുന്നത്. ഇപ്പോൾ, 'വിഷു' തീമാക്കിയ ഹർഷയുടെ ഏതാനും ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്. 'സജി ഷാഡോ' പകർത്തിയ ചിത്രങ്ങളിൽ കസവുചേല ധരിച്ച് ജലാശയത്തിന്റെ കരയിലിരിക്കുന്ന ഹർഷയെയാണ് കാണുന്നത്.