കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ അലട്ടുന്ന രോഗമാണ് ആസ്ത്മ. ശ്വാസകോശ നാഡിയുടെ പ്രവർത്തനക്ഷമതയെ അലട്ടുന്ന ഈ രോഗത്തെ ഭക്ഷണത്തിലൂടെ ഒരു പരിധിവരെ നിയന്ത്രിക്കാനാകും. വിറ്റാമിൻ ബി, സി, ബീറ്റ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുള്ള ചീര ശീലമാക്കുന്നത് വഴി രോഗത്തെ പ്രതിരോധിക്കാം.
നിർജ്ജലീകരണം നിമിത്തം രോഗം മൂർച്ഛിക്കുന്നത് തടയാൻ ധാരാളം വെള്ളം കുടിക്കുക. ദിവസേന ആപ്പിൾ കഴിക്കുന്നതും രോഗാവസ്ഥയെ നിയന്ത്രിക്കാൻ സഹായിക്കും. നട്സ്, മത്തങ്ങ, ഇഞ്ചി, വാഴപ്പഴം, അവക്കാഡോ, തേൻ തുടങ്ങിയവയും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.
മുട്ട, വെളുത്തുള്ളി, തൈര്, ഐസ്ക്രീം, പാൽ ഉത്പന്നങ്ങൾ, മറ്റ് ലാക്ടോസ് അധിഷ്ഠിത ഉത്പന്നങ്ങൾ, ജങ്ക് ഫുഡ്, സംസ്‌കരിച്ച ഭക്ഷണങ്ങൾ എന്നിവ ആസ്ത്മയ്ക്ക് കാരണമാകും. കൃത്രിമ നിറം, കൃത്രിമ മധുരം, പ്രിസർവേറ്റീവ്സ് എന്നിവ കൂടിയ അളവിലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാം. ഇത്തരം ഭക്ഷണങ്ങൾ ശ്വാസകോശത്തിൽ വീക്കം അല്ലെങ്കിൽ ശ്വാസനാളങ്ങളിൽ അണുബാധയ്ക്ക് കാരണമായേക്കാം.