ma-yusafali

അബുദാബി: വ്യവസായ പ്രമുഖൻ എം.എ.യൂസഫലിയെ നട്ടെല്ലിലെ ശസ്‌ത്രക്രിയയ‌്ക്ക് വിധേയനാക്കി. ജർമനിയിൽ നിന്നുള്ള പ്രശസ്‌ത ന്യൂറോ സർജൻ ഡോ.ഷവാർബിയുടെ നേതൃത്വത്തിലുള്ള 25 ഡോക്‌ടർമാരടങ്ങിയ വിദഗ്‌ദ്ധ സംഘമാണ് ബുർജിൽ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് ശേഷം യൂസഫലി സുഖം പ്രാപിച്ച് വരികയാണെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണക്കേഷൻസ് ഡയറക്ടർ വി.നന്ദകുമാർ അറിയിച്ചു.

തിങ്കളാഴ്ച പുലർച്ചെയോടെ യൂസഫലി അബുദാബിയിലെത്തിയിരുന്നു. തുടർന്നാണ് നട്ടെല്ലിന്റെ ചികിത്സയ്‌ക്ക് വിധേയനായത്. ഞായറാഴ്ചയാണ് യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്‌ടർ പനങ്ങാട്ടെ ചതുപ്പ് നിലത്തിൽ ഇടിച്ചിറക്കിയത്.