covid

ന്യൂഡൽഹി: കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ കേരളം അടക്കമുള്ള 12 സംസ്ഥാനങ്ങൾക്ക് കൂടുതൽ മെഡിക്കൽ ഓക്‌സിജൻ അനുവദിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. പിഎം കെയേഴ്‌സ് ഫണ്ടിൽ നിന്നാണ് ഇതിന് പണം അനുവദിക്കുക. രാജ്യത്തെ നൂറിലധികം ആശുപത്രികളിൽ ഓക്‌സിജൻ പ്ളാന്റുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം.

ഏപ്രിൽ 20, 25, 30 തീയതികൾ കണക്കാക്കി 4880 ടൺ, 5619 ടൺ, 6593 ടൺ എന്നിങ്ങനെയാണ് അനുവദിക്കുകയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കൂടാതെ, 50,000 ടൺ ഓക്‌സിജൻ ഇറക്കുമതി ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. വ്യാഴാഴ്ച ചേർന്ന മന്ത്രിതലസമിതിയാണ് തീരുമാനമെടുത്തത്. കേരളത്തെ കൂടാതെ, മഹാരാഷ്‌ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർ‌പ്രദേശ്, ഡൽഹി, ചത്തിസ്ഗഡ്, കർണാടക, തമിഴ്നാട്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ.