തിരുവനന്തപുരം: പാറശ്ശാലയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുഴിഞ്ഞാംവിള സ്വദേശി മീനയെ ആണ് ഭർത്താവ് ഷാജി വെട്ടിക്കൊന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മുഖത്തും കഴുത്തിനുമാണ് മീനയ‌്ക്ക് വെട്ടേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെ 2 മണിയോടെ മരിച്ചു.
കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയെ വെട്ടിയ ശേഷം ഷാജി പാറശ്ശാല പൊലീസിൽ കീഴടങ്ങിയിരുന്നു.