death

മുംബയ്: ഭര്‍ത്താവ് കൊവിഡ് ബാധിച്ചു മരിച്ച ദുഃഖത്തില്‍ ഭാര്യയും മകനും ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നന്ദേ ജില്ലയിലാണ് സംഭവം. തെലങ്കാനയില്‍ നിന്നും മഹാരാഷ്ട്രയില്‍ തൊഴില്‍ തേടിയെത്തിയ അന്യസംസ്ഥാന തൊഴിലാളി കുടുംബത്തിലാണ് ദാരുണ സംഭവമുണ്ടായത്.

മഹാരാഷ്ട്രയില്‍ എത്തിയ കുടുംബത്തിലെ 40 വയസുള്ള യുവാവിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇയാള്‍ ഏപ്രില്‍ 13 സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു. ഭര്‍ത്താവിന്റെ മരണത്തില്‍ 33 വയസുകാരിയായ യുവതി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ഇവര്‍ ലോഹയിലെ സുനേഗാവ് തടാകത്തിലേക്ക് എടുത്ത് ചാടിയത്. അമ്മ തടാകത്തിലേക്ക് ചാടുന്നത് കണ്ട മൂന്നു വയസുകാരനും കൂടെ ഇറങ്ങുകയായിരുന്നു. രണ്ടു പേരും മുങ്ങി മരിച്ചു. ഇവര്‍ക്ക് മൂന്നു മക്കളാണ് ഉള്ളതെന്ന് പൊലീസ് പറഞ്ഞു.