ന്യൂഡൽഹി: സിബിഐ മുൻ ഡയറക്‌ടർ രഞ്ജിത് സിൻഹ (68) അന്തരിച്ചു. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം. സിബിഐ ഡയറക്‌ടർ പദവിക്ക് പുറമെ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ഡയറക്ടർ ജനറൽ പദവിയും വഹിച്ചിട്ടുണ്ട്.1974 ബാച്ച് ഐ.പി.എസ് ഓഫീസറായിരുന്നു. 2012-14 കാലഘട്ടത്തിലാണ് സിൻഹ സിബിഐ ഡയക്‌ടർ ആയി സേവനമനുഷ്‌ഠിച്ചത്.