സ്റ്റോക്ക്‌ഹോം: കൊവിഡ് വ്യാപനം ലോകത്ത് ആകെ രൂക്ഷമായി തുടരുകയാണ്. ഇതിനെ തുടര്‍ന്ന് പലമേഖലകളും പ്രതിസന്ധി നേരിടുകയാണ്. അത്തരത്തില്‍ സ്വീഡനില്‍ പ്രതിസന്ധിയിലായത് ബീജസങ്കലന ചികിത്സക്കാണ്. കൊവിഡ് വ്യാപനം വന്ന ശേഷം ശുക്ലദാതാക്കള്‍ ആശുപത്രികള്‍ ഒഴിവാക്കുകയാണ്.
രോഗം വരുമെന്ന ആശങ്കയില്‍ അവര്‍ ആശുപത്രിയില്‍ എത്താന്‍ ഇവർ തയ്യാറാകുന്നില്ല. ഇതോടെ ശുക്ലത്തിന്റെ ശേഖരം തീരുകയും നിലവില്‍ കടുത്ത ക്ഷാമം നേരിടുന്നതായും സ്വീഡനിലെ ഗോഥെന്‍ബര്‍ഗിലെ യൂണിവേഴ്സിറ്റി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതോടെ കൃതിമ ബീജസങ്കലനത്തിലൂടെ പ്രസവ ചികില്‍സ നടത്തനായി പേര് രജിസ്റ്റർ ചെയ്തവർക്ക് ആറു മാസം മുതല്‍ മുപ്പതു മാസം വരെ കാത്തിരിക്കേണ്ടിവരുന്നു. ഇത് നിരവധി പേരെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്നും അധികൃതര്‍ പറഞ്ഞു.