പല പരസ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഭീമയുടെ ഒരു പരസ്യം സമൂഹമാദ്ധ്യമങ്ങളുടെ കണ്ണും മനസും നിറയ്ക്കുകയാണ്. ഒരു ട്രാൻസ് വ്യക്തിയുടെ ജീവിതം പശ്ചാത്തലമാക്കിയുള്ളതാണ് പരസ്യം.
ട്രാൻസ് വ്യക്തിയെ മാതാപിതാക്കളും ബന്ധുക്കളും ചേർത്ത് പിടിക്കുന്നതും, വിവാഹവുമൊക്കെയാണ് പരസ്യത്തിൽ ഉള്ളത്. ‘സ്വർണം പോലെ പരിശുദ്ധം’ എന്ന ടാഗ് ലൈനോടെയുള്ള പരസ്യ ചിത്രം ഡൽഹിയിലെ ആനിമൽ എന്ന ആഡ് ഏജൻസിയാണ് തയ്യാറാക്കിയത്.
പെണ്ണായാൽ പൊന്ന് വേണം എന്ന് പാടുന്നതിൽ നിന്നും ഈ പരസ്യം വരെ ഭീമ താണ്ടിയ ദൂരത്തിന്റെ പേരാണ് പുരോഗമനം, ഒരു കഥ പോലെ തോന്നി അത്രയും നല്ല പരസ്യം തുടങ്ങി നിരവധി കമൻറുകളാണ് പരസ്യത്തിന് വന്നുകൊണ്ടിരിക്കുന്നത്.