ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ രണ്ടാഴ്‌ചകളായി രണ്ടാംഘട്ട കൊവിഡ് അതിദ്രുത വ്യാപനം രൂക്ഷമാണ്. കഴിഞ്ഞ ഒരാഴ്‌ചയിൽ പ്രതിദിന രോഗികളുടെ എണ്ണം ഒരുലക്ഷത്തിലേറെയാണ്. വ്യാഴം, വെളളി ദിവസങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ഇതോടെ ഇന്ത്യയിലാകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1.42 കോടിയായി.
രാജ്യത്തെ രണ്ടാംഘട്ട കൊവിഡ് വ്യാപനം ഒന്നാമത്തെതിനെക്കാൾ മരണകാരണമാകുന്നുവെന്നാണ് ഇതുവരെയുളള റിപ്പോർട്ടുകൾ. കഴിഞ്ഞ 10 ദിവസത്തിനിടെ രാജ്യത്ത് കേസുകൾ ഇരട്ടിയായിട്ടുണ്ട്. ഇതോടെ രാജ്യത്ത് പ്രത്യേകിച്ചും വടക്കേയിന്ത്യയിൽ ആശുപത്രികളിൽ മെത്തകൾക്കും, ഓക്‌സിജൻ സിലിണ്ടറുകൾക്കും പ്ളാസ്‌മാ ദാതാക്കൾക്കും അതുപോലെതന്നെ അവശ്യഘട്ടങ്ങളിൽ ഉപയോഗിക്കുന്ന റെംഡെസിവിർ ഇഞ്ചക്ഷനുളള മരുന്നിനും ക്ഷാമം നേരിടുകയാണ്. റെംഡെസിവിർ ഇഞ്ചക്ഷൻ വൻ വില നൽകി കരിഞ്ചന്തയിൽ വിൽക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ചെറിയ അസുഖമുളളവർ പോലും റെഡെസിവിർ കൊവിഡ് പ്രതിരോധ മരുന്നെന്ന ധാരണയിൽ ഉപയോഗിക്കുകയാണ്. സർക്കാർ ഇത് നിരുത്സാഹപ്പെടുത്തുകയാണ്. ഓക്‌സിജൻ സഹായം വേണ്ടവർക്ക് മാത്രം നൽകുന്നതാണ് റെംഡെസിവിർ ഇഞ്ചക്ഷൻ എന്ന് സർക്കാർ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
രാജ്യത്തെ മഹാനഗരങ്ങളായ ഡൽഹിയും മുംബയും കൽക്കത്തയും വടക്കേ ഇന്ത്യയിലെ മിക്ക പ്രധാന നഗരങ്ങളും ഇപ്പോൾ കൊവിഡിന്റെ പിടിയിലമർന്നു കഴിഞ്ഞു. ഇവിടങ്ങളിലുളളവർക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുളളവർക്കും ഓക്‌സിജനോ, ആശുപത്രി കിടക്കകൾക്കോ, മരുന്നിനോ ക്ഷാമമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട വെബ്‌സൈറ്റുകളും ഫോൺനമ്പരും അടങ്ങിയ വിവരങ്ങൾ നൽകുകയാണ് സമൂഹമാദ്ധ്യമങ്ങൾ. ട്വിറ്റർ, ഇൻസ്‌റ്റഗ്രാം, ടെലെഗ്രാം പോലുളളവ ഈ വിവരങ്ങൾ നൽകുന്നുണ്ട്. ഇവയിൽ ചിലവ താഴെ നൽകുന്നു.
ഡോ.റെഡ്‌ഡീസ്- Readytoffightcovid.in അല്ലെങ്കിൽ 1800-266-708 എന്ന വെബ്സൈറ്റിലൂടെയോ ഫോൺ നമ്പരിൽ വിളിക്കുന്നതിലൂടെയോ രാജ്യത്തെവിടെയും റെംഡെസിവിർ ഇഞ്ചക്ഷൻ ലഭ്യമാക്കാൻ കഴിയും.
സിപ്ള- www.cipla.com,info.availability@cipla.com എന്നിവയിലൂടെ റെംഡെസിവിർ ഇഞ്ചക്ഷന്റെ ലഭ്യതയും അവ ആവശ്യമെങ്കിൽ ബന്ധപ്പെടാനും സാധിക്കും. 8657311088 എന്ന ഫോൺനമ്പരിലൂടെയും ഇഞ്ചക്ഷൻ ലഭ്യമാക്കാം. കരിഞ്ചന്ത ഒഴിവാക്കാനായി കമ്പനി രോഗിയെ പ്രവേശിപ്പിച്ച ആശുപത്രിയിൽ മരുന്ന് നേരിട്ടെത്തിക്കും.
https://blog.indianhelpline.com/2021/04/15/india-fights-covid/ blog എന്ന ലിങ്കിലൂടെ ഒഴിവുളള കിടക്കകൾ, ഓക്‌സിജൻ സിലിണ്ടറുകൾ, പ്ളാസ്‌മ ലഭിക്കാനുളള സാദ്ധ്യത, മറ്റ് അവശ്യ വിവരങ്ങൾ എന്നിവ ലഭ്യമാകും.
ഡൽഹി സർക്കാരിന്റ https://delhifightscorona.in/, https://coronabeds.jantasamvad.org/beds.html എന്നീവെബ്സൈറ്റിലൂടെയും മെത്തയുടെ ലഭ്യത അറിയാം.
ബംഗളൂരുവിലുളളവർക്ക് സഹായത്തിനായി https://covidhelplinebangalore.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. മുംബയിലെ നാനാവതി ആശുപത്രിയിലേക്കുളള വിവരമറിയാൻ appointment@nanvatihospital.org എന്ന വെബ്‌സൈറ്റിലൂടെ സാധിക്കും.
https://dhoondh.com
http://plasmadonor.in/
http://needplasma.in/
https://plasmaline.in/ ഈ വെബ്‌സൈറ്റുകൾ പ്ളാസ്‌മാ ദാനത്തിനെ കുറിച്ചുളള വിവരങ്ങൾ ലഭ്യമാക്കുന്നതിനാണ്.
ഇൻസ്‌റ്റഗ്രാമും,ടെലഗ്രാമും, ട്വിറ്ററും കൊവിഡ് സംബന്ധമായ വിവരം നൽകുന്ന പേജുകൾ ആരംഭിച്ചിട്ടുണ്ട്. അവ താഴെ തന്നിരിക്കുന്നു.
@pandemicreliefistindia (Instagram)
https://t.me/fightagainstcovid19 (Telegram channel)
https://twitter.com/switchindiaorg (Twitter handle)