aa

അഭിനേത്രിയായും മോഡലായും തിളങ്ങിനില്ക്കുന്ന താരമാണ് കൃതി കർബ. ബോണി എന്ന തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കൃതി അന്തരിച്ച ചിരഞ്ജീവി സർജ നായകനായ ചിരു എന്ന ചിത്രത്തിലൂടെയാണ് ഏറെ പ്രശസ്തി നേടിയത്. ഈ ചിത്രത്തിലെ പാട്ടുകൾ സൂപ്പർഹിറ്റുകളായിരുന്നു.

തെലുങ്കിനും കന്നഡയ്ക്കും പുറമെ ബോളിവുഡിലും അഭിനയിച്ചിട്ടുള്ള കൃതി സമൂഹമാദ്ധ്യമങ്ങളിലും സജീവമാണ്. എഴുപത് ലക്ഷത്തോളം ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്.

ആരാധകർക്കായി വ്യത്യസ്ത വേഷങ്ങളിലുള്ള ചിത്രങ്ങൾ കൃതി സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. കൗതുകകരവും വിചിത്രവുമായ കോസ്റ്റ്യൂമുകളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. പലതും കൃതിയുടെ വികൃതികളാണെന്ന പക്ഷമാണ് ആരാധകർക്ക്. താരം പുതുതായി പങ്കുവച്ച റിപ്പ്‌ഡ് ജീൻസിലും ടോപ്പിലുമുള്ള ചിത്രങ്ങൾ പതിവ് പോലെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.