മലപ്പുറം: കെ.എം. ഷാജി എം.എൽ.എയുടെ വീട്ടിൽ നിന്നും വിജിലൻസ് കണ്ടെത്തിയ 47 ലക്ഷത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുസ്ലിം ലീഗ്. പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് മുസ്ലീം ലീഗ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് വിശദീകരിച്ചു. പിണറായി സർക്കാർ മാറുന്നതിന് മുമ്പ് ഷാജിയെ പ്രതിയാക്കാൻ തിരക്കിട്ട് ശ്രമം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വിമർശിക്കുന്നവർക്കെതിരെ കേസെടുക്കുന്ന മോദി മോഡൽ കേരളത്തിലും നടപ്പാക്കുന്നു. പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഫണ്ടാണ്. ഇതിന്റെ കൃത്യമായ കണക്ക് ഹാജരാക്കും. ഇക്കാര്യം ഷാജി തന്നെ പറഞ്ഞിട്ടുണ്ട്. പാർട്ടിയുടെ പൂർണ പിന്തുണ ഷാജിക്കുണ്ടെന്നും മജീദ് മാദ്ധ്യമങ്ങളോട് പറഞ്ഞു.