olx

ന്യൂഡല്‍ഹി: റെംഡെസിവര്‍ മരുന്നുകള്‍ക്ക് രാജ്യത്ത് കനത്ത ക്ഷാമം നേരിടുമ്പോഴും കരിഞ്ചന്തയില്‍ ഈ മരുന്ന് സുലഭം. മൂന്നിരട്ടി വരെ വിലയ്ക്കാണ് കരിഞ്ചന്തയില്‍ മരുന്ന് വില്‍ക്കുന്നത്. ഒ എൽ എക്സ് പോലുള്ള ഓൺലൈൻ ഫ്ളാറ്റ്‌ഫോമുകളിലാണ് വിൽപ്പന നടക്കുന്നത്. കൊവിഡ് ബാധിച്ചവര്‍ക്ക് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ നല്‍കുന്നത് റെംഡെസിവര്‍ കുത്തിവയ്പ്പാണ്. മരുന്നു ക്ഷാമം രൂക്ഷമായതോടെ മെഡിക്കൽ സ്റ്റോറുകൾക്ക് മുന്നിൽ മണിക്കൂറുകള്‍ നീണ്ട ക്യൂവില്‍ നിന്നാണ് പലരും മരുന്ന് വാങ്ങുന്നത്.

രോഗവ്യാപനം രൂക്ഷമായ ഗുജറാത്ത്, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളില്‍ ഈ മരുന്ന് ഒഎല്‍എക്‌സില്‍ ലഭ്യമാണ്. ഗുജറാത്തില്‍ 2000 വരെയാണ് മരുന്നിന് വിലയെങ്കില്‍ മഹാരാഷ്ട്രയില്‍ ഇത് 6000 രൂപവരെയാണ്. മരുന്നിന് മുകളില്‍ വില രേഖപ്പെടുത്തിട്ടില്ലാത്തതുകൊണ്ടു തന്നെ 20000 രൂപക്ക് പോലും ഈ മരുന്ന് വിറ്റതായും കണ്ടെത്തിട്ടുണ്ട്. മരുന്ന് ഓണ്‍ലൈനില്‍ അധികവില ഇടാക്കി വിറ്റതിന് മദ്ധ്യപ്രദേശ് പൊലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രണ്ടു പേരെ അറസ്റ്റു ചെയ്തിരുന്നു.