മാർട്ടിൻ പ്രക്കാട്ട് ചിത്രം നായാട്ടിലെ ഗംഭീര പ്രകടനത്തിന് ശേഷം ജോജു ജോർജ് പുതിയ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ്. തുറമുഖത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ജോജു ഇനി അഭിനയിക്കുന്നത്. ജി ആർ ഇന്ദുഗോപനാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ പേരോ കൂടുതൽ വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. രാജീവ് രവിയുടെ ഇനി റിലീസിനൊരുങ്ങുന്ന തുറമുഖത്തിലും ജോജു പ്രധാന വേഷം ചെയ്തിട്ടുണ്ട്. മെയ് 13 ന് തുറമുഖം റിലീസിനെത്തും. നായാട്ടിന് വേണ്ടി തടി കൂട്ടിയ ജോജു ഇപ്പോൾ രാജീവ് രവിയുടെ പുതിയ ചിത്രത്തിനായി തടി കുറയ്ക്കുകയാണ്. പുതിയ രൂപത്തിലും ഭാവത്തിലുമായിരിക്കും ജോജു പ്രത്യക്ഷപ്പെടുകയെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.