ഭുവനേശ്വര്‍: ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിൽ മുട്ടയിട്ട് അട ഇരിക്കുന്ന എട്ടടിവീരനെ പിടികൂടി. മൂന്ന് പാമ്പുകളെയാണ് പിടികൂടിയത്. കട്ടക്ക് ജില്ലയിലാണ് സംഭവം. നാട്ടുകാരാണ് പാമ്പുകളെ കണ്ടത്. ഉടൻ തന്നെ പാമ്പ് പിടിത്തക്കാരെ വിവരമറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പാമ്പ് പിടിത്തക്കാരാണ് മൂന്ന് പാമ്പുകളെയും പിടികൂടിയത്. ഇവയെ കാട്ടിൽ വിട്ടയച്ചു. മുട്ടകൾ കൃത്രിമമായി വിരിയ്ക്കുന്നതിന് പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.