aa

ചുമരിൽ ചാരി നിന്ന് ഏണിയിൽ കാലുവച്ചു നിൽക്കുന്ന ഐശ്വര്യ മേനോന്റെ പുത്തൻ ചിത്രങ്ങൾ കണ്ട പ്രേക്ഷകർ ഒന്നടങ്കം പറയുന്നു '' എന്ത് ഹോട്ടാണ് '' യെന്ന്. തമിഴ് ,കന്നഡ ,തെലുങ്ക് ചിത്രങ്ങളിൽ സജീവ താരമായ ഐശ്വര്യ മേനോൻ ഫഹദ് ഫാസിൽ ചിത്രം മൺസൂൺ മംഗോസിലൂടെ മലയാളത്തിലും സാന്നിദ്ധ്യം അറിയിച്ചു. മോഡലിംഗ് രംഗത്ത് നിന്നാണ് ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന എല്ലാ ചിത്രങ്ങളും തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ച ചുമരിൽ ചെറിയ ഗ്‌ളാമറസ് ചിത്രങ്ങൾ തരംഗമാവുകയാണ്. ചുമരുമായി ചില്ലിങ്ങാവുന്നത് ഇങ്ങനെയെന്ന് ചിത്രങ്ങൾക്ക് താഴെ നടി കുറിച്ചിരിക്കുന്നു. മലയാളി ആണെങ്കിലും ഐശ്വര്യ ജനിച്ചതും വളർന്നതും ചെന്നൈയിലാണ്. ആപ്പിൾ പെണ്ണേ , തീയാ വിലൈ സെയ്യനം കുമാരൂ, വീര, തമിഴ് പടം 2 , ദസവല, നമോ ഭൂതത്മ എന്നീ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.