അപർണ ബാലമുരളി നായികയാകുന്ന പുതിയ ചിത്രത്തിന് ഉല എന്നു പേരിട്ടു. ടൊവിനോ തോമസ് നായകനായ കൽക്കിയിലൂടെ അരങ്ങേറിയ പ്രവീൺ പ്രഭാറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലും തമിഴിലും ഒരേസമയം ചിത്രീകരിക്കുന്ന ചിത്രത്തിന്റെ താരനിർണ്ണയം പൂർത്തിയായി വരുന്നു. സൂര്യ നായകനായ സൂരരൈ പോട്രുവിലാണ് അപർണ ബാലമുരളി ഒടുവിൽ അഭിനയിച്ചത്. സംവിധായകൻ പ്രവീൺ പ്രഭാ റാമും സുജിൻ സുജാതനും ചേർന്നാണ് ഉലയുടെ തിരക്കഥ ഒരുക്കുന്നത്. ഓപ്പറേഷൻ ജാവയ്ക്ക് ശേഷം ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിർവഹിക്കുന്നത് . മേയ് അവസാനവാരം ചിത്രീകരണം ആരംഭിക്കും.