aa

അന്യൻ സിനിമയുടെ പകർപ്പവകാശ ലംഘനം നടത്തിയെന്ന നിർമ്മാതാവ് ആസ്‌കാർരവിചന്ദ്രന്റെ പരാതിയിൽ മറുപടിയുമായി ഷങ്കർ. അന്യൻ സിനിമയുടെ കഥയുംതിരക്കഥയും തനിക്കവകാശപ്പെട്ടതാണെന്നും അതിൽ മറ്റൊരാൾക്ക് ചോദ്യംചെയ്യാൻ അവകാശമില്ലെന്നും ഷങ്കർ പറഞ്ഞു.ചിത്രത്തിന്റെ പകർപ്പവകാശം പൂർണമായും നിർമ്മാതാവിന്സ്വന്തമാണെന്നും അത് ലംഘിക്കാൻ സംവിധായകന് അധികാരമില്ലെന്നുംചൂണ്ടിക്കാട്ടി വി. രവിചന്ദ്രൻ നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെയാണ്ഷങ്കറിന്റെ പ്രതികരണം. ചിത്രത്തിന്റെ കഥ എഴുത്തുകാരൻ സുജാതയിൽ നിന്ന്പണം കൊടുത്തു വാങ്ങിയതാണെന്നും അതിനാൽ പൂർണ അവകാശംതനിക്കാണെന്നുമായി​രുന്നു രവിചന്ദ്രന്റെ വാദം.' സിനിമയുമായി സഹകരിച്ച എല്ലാവർക്കും അറിയാം ഈ കഥയും തിരക്കഥയുംഎനിക്ക് അവകാശപ്പെട്ടതാണെന്ന്. ഈ സിനിമ റിലീസ് ചെയ്തതും എന്റെ പേരിലാണ്.തിരക്കഥ എഴുതാനോ കഥ എഴുതാനോ ഞാൻ ആരെയും ഏർപ്പാടാക്കിയിരുന്നി​ല്ല.എന്റെ അവകാശം ഒരു കാരണവശാലും മറ്റൊരാൾക്ക് ചോദ്യം ചെയ്യാനാകില്ല.അന്യന്റെ കഥ എനിക്ക് എന്തും ചെയ്യാനാകും.ഷങ്കർ പറയുന്നു.

രൺ​വീർ സി​ംഗി​നെ നായകനാക്കി​യാണ് ഷങ്കർ അന്യന്റെ ഹി​ന്ദി​ റീമേക്ക് ഒരുക്കുന്നത്. ദി​ൽ രാജുവാണ് നി​ർമ്മാതാവ്. ചി​രഞ്ജീവി​യുടെ മകൻ രാം ചരൺ​ തേജ നായകനാകുന്ന തെലുങ്കുചി​ത്രത്തി​നുശേഷമായി​രി​ക്കും അന്യന്റെ ഹി​ന്ദി​പതി​പ്പി​ന്റെ ജോലി​കളി​ലേക്ക് ഷങ്കർ കടക്കുക. കമലഹാസൻ നായകനാകുന്ന ഇന്ത്യൻ 2 പൂർത്തി​യാക്കാതെ ഷങ്കർ രാംചരൺ​ തേജയുടെ ചി​ത്രം ചെയ്യുന്നതി​നെതി​രെ ലെെക്ക പ്രൊഡക്ഷൻസി​ന്റെ സുബാസ്കരൻ നേരത്തെ പരാതി​യുമായി​ രംഗത്തെത്തി​യി​രുന്നു.