​ ​ ​

aa

ഗ്ളാമർ നായി​ക കി​രണി​ന്റെ വെളി​പ്പെടുത്തൽ

സി​നി​മയി​ൽ പലരും തന്നെ സമീപി​ച്ചി​രുന്നത് ശ​രീ​രം​ ​മോ​ഹി​ച്ചി​ട്ടാ​ണെ​ന്ന് ​തു​റ​ന്നു​ ​പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്രം​ ​താ​ണ്ഡ​വ​ത്തി​ലൂ​ടെ​ ​മ​ല​യാ​ള​ത്തി​ൽ ​അ​ര​ങ്ങേറി​യ മ​റു​നാ​ട​ൻ​ ​സു​ന്ദ​രി​ ​കി​ര​ൺ​ ​റാ​ത്തോ​ഡ്.​ ​ ത​നി​ക്ക് ​ഗ്‌​ളാ​മ​റ​സ് ​വേ​ഷ​ങ്ങ​ൾ​ ​ചെ​യ്യാ​ൻ​ ​ഇ​ഷ്ട​മാ​ണെ​ന്നും​ ​എ​ന്നാ​ൽ​ ​ചി​ല​ർ​ ​അ​തി​ന്റെ​ ​പേ​രി​ൽ​ ​​ ​ ക​ഥാ​പാ​ത്ര​ത്തി​ന് ​യോ​ജി​ക്കാ​ത്ത​ ​ത​ര​ത്തി​ൽ​ ​ഗ്ലാ​മ​റ​സാ​കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടി​രുന്നുവെ​ന്നും​ ​കി​ര​ൺ​ ​വെ​ളി​പ്പെ​ടു​ത്തി​. ഈ​ ​ഒ​രു​ ​കാ​ര​ണം​ ​കൊ​ണ്ട് ​പല സി​നി​മ​കളി​ലെയും ​ ​അ​വ​സ​ര​ങ്ങ​ൾ​ ​ത​നി​ക്ക് ​ന​ഷ്ട​പ്പെ​ടു​ത്തേ​ണ്ടി​ ​വ​ന്നി​ട്ടു​ണ്ടെ​ന്നും​ ​താ​രം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

ഹി​ന്ദി​ ,​ക​ന്ന​ട,​ ​തെ​ലു​ങ്ക് ,​ത​മി​ഴ് ​തു​ട​ങ്ങി​യ​ ​ഭാ​ഷ​ക​ളി​ൽ​ ​അ​ഭി​ന​യി​ച്ച​ ​കി​ര​ൺ​ ​ഇ​ട​വേ​ള​ക്ക് ​ശേ​ഷം​ ​സി​നി​മ​യി​ലേക്ക് ​തി​രി​ച്ചു​വ​രാ​ൻ​ ​ഒ​രു​ങ്ങു​ക​യാ​ണ്.​ ​ത​മി​ഴ് ​ചി​ത്രം​ ​സെ​ർ​വ​ർ​ ​സു​ന്ദ​രം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​കി​ര​ൺ​ ​തി​രി​ച്ചു​വ​രവി​ന് ഒരുങ്ങുന്നത്. ​ജെ​മി​നി​ ,​ ​വി​ല്ല​ൻ​ ,​പ​ര​ശു​റാം​ ,​ ​അ​ൻ​പേ ​ശി​വം​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളാ​ണ് ​കി​ര​ണി​ന്റെ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ ​ചി​ത്ര​ങ്ങ​ൾ.​ ​ ​മ​ല​യാ​ള​ത്തി​ൽ​ ചെയ്ത ​സി​നി​മ​കളൊന്നും ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ല്ല.​ ബാബുരാജ് സംവി​ധാനം ചെയ്ത മനുഷ്യ മൃഗം എന്ന ചി​ത്രത്തി​ൽ നാടൻ കഥാപാത്രമായി​രുന്നു കി​രണി​ന്. മമ്മൂട്ടി​ ചി​ത്രം ഡബി​ൾസി​ൽ ഒരു െഎറ്റം നമ്പറി​ലും താരം പ്രത്യക്ഷപ്പെട്ടു. ​മോ​ഡ​ലിം​ഗ് ​രം​ഗ​ത്ത് ​നി​ന്ന് ​സി​നി​മ​യി​ൽ​ ​എ​ത്തി​യ​ ​കി​ര​ൺ​ ​ചെ​യ്ത​ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ലും​ ​ഗ്ലാ​മ​റ​സ് ​വേ​ഷ​ങ്ങ​ളാ​യി​രു​ന്നു.​ ​ജ​യ്പൂ​രി​ലെ​ ​ജ​നി​ച്ച​ ​കി​ര​ൺ​ ​ബോ​ളി​വു​ഡ് ​ന​ടി​ ​ര​വീ​ണ​ ​ട​ണ്ട​ന്റെ​ ​ബ​ന്ധു​വാ​ണ്.​ ​ഹി​ന്ദി​ ​സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് ​കി​ര​ൺ​ ​അ​ഭി​ന​യ​ ​ജീ​വി​തം​ ​ആ​രം​ഭി​ച്ച​ത്. 1996ൽ റി​ലീസായ ബാൽ ബ്രഹ്മചാരി​യായി​രുന്നു ആദ്യ ചി​ത്രം. 2001ൽ റി​ലീസായ ഹൃത്വി​ക് റോഷൻ ചി​ത്രം യാദേനാണ് ശ്രദ്ധി​ക്കപ്പെട്ട ആദ്യചി​ത്രം. 2016ൽ റി​ലീസായ ഇള െെമ ഉൗഞ്ചൽ എന്ന ചി​ത്രത്തി​ലാണ് കി​രൺ​ ഒടുവി​ൽ അഭി​നയി​ച്ചത്.