സിനിമയിൽ പലരും തന്നെ സമീപിച്ചിരുന്നത് ശരീരം മോഹിച്ചിട്ടാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മോഹൻലാൽ ചിത്രം താണ്ഡവത്തിലൂടെ മലയാളത്തിൽ അരങ്ങേറിയ മറുനാടൻ സുന്ദരി കിരൺ റാത്തോഡ്. തനിക്ക് ഗ്ളാമറസ് വേഷങ്ങൾ ചെയ്യാൻ ഇഷ്ടമാണെന്നും എന്നാൽ ചിലർ അതിന്റെ പേരിൽ കഥാപാത്രത്തിന് യോജിക്കാത്ത തരത്തിൽ ഗ്ലാമറസാകാൻ ആവശ്യപ്പെട്ടിരുന്നുവെന്നും കിരൺ വെളിപ്പെടുത്തി. ഈ ഒരു കാരണം കൊണ്ട് പല സിനിമകളിലെയും അവസരങ്ങൾ തനിക്ക് നഷ്ടപ്പെടുത്തേണ്ടി വന്നിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
ഹിന്ദി ,കന്നട, തെലുങ്ക് ,തമിഴ് തുടങ്ങിയ ഭാഷകളിൽ അഭിനയിച്ച കിരൺ ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. തമിഴ് ചിത്രം സെർവർ സുന്ദരം എന്ന ചിത്രത്തിലൂടെയാണ് കിരൺ തിരിച്ചുവരവിന് ഒരുങ്ങുന്നത്. ജെമിനി , വില്ലൻ ,പരശുറാം , അൻപേ ശിവം തുടങ്ങിയ ചിത്രങ്ങളാണ് കിരണിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ. മലയാളത്തിൽ ചെയ്ത സിനിമകളൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. ബാബുരാജ് സംവിധാനം ചെയ്ത മനുഷ്യ മൃഗം എന്ന ചിത്രത്തിൽ നാടൻ കഥാപാത്രമായിരുന്നു കിരണിന്. മമ്മൂട്ടി ചിത്രം ഡബിൾസിൽ ഒരു െഎറ്റം നമ്പറിലും താരം പ്രത്യക്ഷപ്പെട്ടു. മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിൽ എത്തിയ കിരൺ ചെയ്ത കഥാപാത്രങ്ങളിൽ കൂടുതലും ഗ്ലാമറസ് വേഷങ്ങളായിരുന്നു. ജയ്പൂരിലെ ജനിച്ച കിരൺ ബോളിവുഡ് നടി രവീണ ടണ്ടന്റെ ബന്ധുവാണ്. ഹിന്ദി സിനിമകളിലൂടെയാണ് കിരൺ അഭിനയ ജീവിതം ആരംഭിച്ചത്. 1996ൽ റിലീസായ ബാൽ ബ്രഹ്മചാരിയായിരുന്നു ആദ്യ ചിത്രം. 2001ൽ റിലീസായ ഹൃത്വിക് റോഷൻ ചിത്രം യാദേനാണ് ശ്രദ്ധിക്കപ്പെട്ട ആദ്യചിത്രം. 2016ൽ റിലീസായ ഇള െെമ ഉൗഞ്ചൽ എന്ന ചിത്രത്തിലാണ് കിരൺ ഒടുവിൽ അഭിനയിച്ചത്.