vivek

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര താരം വിവേകിനെ (59) ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബാഗങ്ങളുമായി ഇന്നലെ രാവിലെ സംസാരിച്ചിരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. വടപളനിയിലെ എസ്.ഐ.എം.എസ് ആശുപത്രിയിൽ ചികിത്സയിലാണദ്ദേഹം. ഞാൻ വിവേകിനോട് സംസാരിച്ചു. അദ്ദേഹം സുഖമായി ഇരിക്കുന്നു - വിവേകിന്റെ പി.ആർ.ഒ നിഖിൽ മുരുകൻ അറിയിച്ചു. വ്യാഴാഴ്ച വിവേക് കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. ഹരീഷ് കല്യാൺ നായകനായ ധാരാള പ്രഭുവിലാണ് വിവേക് അവസാനമഭിനയിച്ച ചിത്രം. കമൽഹാസൻ നായകനായി അഭിനയിക്കുന്ന ഇന്ത്യൻ 2വിലും വിവേക് സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.