വാഷിംഗ്ടൺ: അമേരിക്കയിലെ ഇൻഡ്യാനപൊളിസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഫെഡെക്സ് കേന്ദ്രത്തിലുണ്ടായ വെടിവയ്പിൽ 9 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നാലുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
വ്യാഴാഴ്ച അർദ്ധരാത്രിയാണ് വെടിവയ്പുണ്ടായത്.
തോക്കുധാരിയടക്കം ഒമ്പതുപേരാണ് ആക്രമണത്തിൽ മരിച്ചതെന്ന് ഇൻഡ്യാനപൊളിസ് പൊലീസ് ഉദ്യോഗസ്ഥൻ ജെനിയ കുക്ക് പറഞ്ഞു. സംഭവശേഷം അക്രമി സ്വയം വെടിവച്ച് ജീവനൊടുക്കിയെന്നാണ് വിവരം. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.