തിരുവനന്തപുരം: ഏപ്രിൽ 24 ''ലോക വെറ്ററിനറി ദിന'' ആചരണത്തിന്റെ ഭാഗമായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ തിരുവനന്തപുരം യൂണിറ്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ തിരുവനന്തപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യു.പി, ഹൈസ്‌കൂൾ വിഭാഗത്തിലെ സ്‌കൂൾ കുട്ടികൾക്കായി 'കൊവിഡ് അതിജീവനത്തിൽ ഞാനും എന്റെ ഓമന മൃഗവും (മൈ പെറ്റ്)' എന്ന വിഷയത്തിൽ ഉപന്യാസ രചനാ മത്സരവും, 'സെൺഫി വിത്ത് മൈ പെറ്റ്' ഫോട്ടോ മത്സരവും സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുളളവർ രജിസ്‌ട്രേഷനും മറ്റ് വിവരങ്ങൾക്കുമായി 9447088212 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക.