ഇൻഡോർ: കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ആന്റി വൈറൽ മരുന്നായ റെംഡിസിവിർ കരിഞ്ചന്തയിൽ വിറ്റതിന് മെഡിക്കൽ ഷോപ് ഉടമ അടക്കം മൂന്നു പേർ മദ്ധ്യപ്രദേശിൽ അറസ്റ്റിലായി.
രണ്ട് ബ്രാൻഡുകളിലുള്ള മരുന്നുകളാണ് പെടിച്ചെടുത്തത്. ഒരു ഇൻജക്ഷൻ 20,000 രൂപക്കാണ് ഇവർ വിറ്റത്.
കൊവിഡ് രോഗികളിൽ അനിയന്ത്രിത ഉപയോഗം വിലക്കിയിട്ടുള്ള മരുന്നാണ് റെംഡിസിവിർ. പരീക്ഷണ മരുന്നായ റെംഡിസിവിർ ലക്ഷണമില്ലാത്തവർക്കും വീടുകളിൽ കഴിയുന്ന രോഗികൾക്കും നൽകരുതെന്ന് നിർദേശമുണ്ട്.
നേരത്തെ, കൊവിഡ് വ്യാപനം രൂക്ഷമായതോടെ റെംഡിസിവിറിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നു.