മുംബയ്: പഞ്ചാബിനെതിരായ ആദ്യമത്സരത്തിനിടെ കൈവിരലിന് ഒടിവ് സംഭവിച്ച രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലീഷ് സൂപ്പർ താരം ബെൻ സ്റ്രോക്സിന് ഈ സീസണിലെ ഐ.പി.എൽ നഷ്ടമാകും. കഴിഞ്ഞ ദിവസം നടത്തയ സി.ടി സ്കാനിലും എക്സറേയിലും പരിക്ക് ഗുരുതരമാണെന്നുള്ള സൂചനയാണുള്ളത്. വിദഗ്ദ്ധ ചിക്തിസയ്ക്കായി തിങ്കളാഴ്ച നാട്ടിലേക്ക് തിരിക്കുമെന്ന് ഇംഗ്ലണ്ട് ആൻഡ് വേൽസ് ക്രിക്കറ്റ് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. ലീഡ്സിൽ അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനാകും. ബാറ്റിംഗിലും ബൗളിംഗിലും ഒരു പോലെ ആശ്രയിക്കാവുന്ന സ്റ്റോക്സിന്റെ അഭാവം രാജസ്ഥാന് വലിയ തിരിച്ചടിയാണ്. ഡൽഹി ക്യാപിറ്റൽസിനെതിരായ കഴിഞ്ഞ മത്സരത്തിലും സ്റ്റോക്സ് കളിച്ചിരുന്നില്ല്. രാജസ്ഥാന്റെമറ്രൊരു ഇംഗ്ലീഷ് തുറുപ്പ് ചീട്ട് ജോഫ്ര ആർച്ചർ പരിക്ക് ഭേദമാകാത്തതിനാൽ ആദ്യ മത്സരങ്ങളിൽ കളിക്കുന്നില്ല.