teaching

കോഴിക്കോട്: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിലിന്റെ (എൻ.സി.ഡി.സി) ശിശു വിദ്യാഭ്യാസത്തിലുള്ള അദ്ധ്യാപന പരിശീലന കോഴ്‌സുകളുടെ 32-ാം ബാച്ചിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു (പ്രായപരിധിയില്ല). സർട്ടിഫിക്കറ്റ് ഇൻ ഇന്റർനാഷണൽ പ്രീ-സ്‌കൂൾ എജ്യൂക്കേഷൻ (ഒരുവർഷം, യോഗ്യത - എസ്.എസ്.എൽ.സി), സർട്ടിഫിക്കറ്റ് ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എജ്യൂക്കേഷൻ (ഒരുവർഷം, യോഗ്യത - എസ്.എസ്.എൽ.സി), ഡിപ്ളോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എജ്യൂക്കേഷൻ (ഒരുവർഷം, യോഗ്യത - പ്ളസ് ടു), അഡ്വാൻസ്ഡ് ഡിപ്ളോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എജ്യൂക്കേഷൻ (ഒരുവ‌ർഷം, യോഗ്യത - ടി.ടി.സി/പി.പി.ടി.ടി.സി), പോസ്‌റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എജ്യൂക്കേഷൻ (ഒരുവർഷം, യോഗ്യത - ഏതെങ്കിലും ഡിഗ്രി) എന്നിവയാണ് കോഴ്‌സുകൾ. അദ്ധ്യാപനത്തിൽ അഭിരുചിയുള്ളവർക്ക് പകുതി ഫീസ് ആനുകൂല്യം ലഭിക്കും. ഫോൺ : 9846808283