covid

തിരുവനന്തപുരം: കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി കേരളസർവകലാശാല സന്ദർശകർക്ക് ഏപ്രിൽ 17 മുതൽ ഏപ്രിൽ 24 വരെ നിയന്ത്രണം ഏർപ്പെടുത്തി.

സർവകലാശാലയിൽ ബന്ധപ്പെടാൻ എൻക്വയറിയിലെ 9188526670, 9188526674, 9188526671, 9188526675 നമ്പറുകളിൽ പ്രവൃത്തി ദിനങ്ങളിൽ 10 മണി മുതൽ 5 മണി വരെ വിളിക്കാം. പരീക്ഷാഫീസുൾപ്പെടെ എല്ലാ ഫീസുകളും ഓൺലൈൻ വഴി അടയ്ക്കാം. മറ്റു വിവരങ്ങൾ വെബ്‌സൈറ്റിൽ.

പുതുക്കിയ പരീക്ഷത്തീയതി

ഏപ്രിൽ 15, 17 തീയതികളിൽ നടത്താനിരുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്./സി.ആർ., യു.ജി. (അണ്ടർ ഗ്രാജ്വേറ്റ്) ഡിഗ്രി പരീക്ഷകൾ യഥാക്രമം ഏപ്രിൽ 30, മേയ് 3 തീയതികളിൽ നടത്തും. ആറാം സെമസ്റ്ററിന്റെ പ്രോജക്ട് റിപ്പോർട്ടുകൾ മേയ് 10 ന് മുൻപായി അതതു കോളേജുകളിൽ സമർപ്പിക്കണം.

കേരളസർവകലാശാല ഏപ്രിൽ 15 ന് നടത്താനിരുന്ന ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) എൽ എൽ.ബി., പ്രോപർട്ടി ലാ പരീക്ഷ ഏപ്രിൽ 21 ലേക്ക് മാറ്റി.

ഏപ്രിൽ 22 ന് ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റർ എം.എ./എം.എസ്.സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ. (റഗുലർ, സപ്ലിമെന്ററി/
മേഴ്സി) പരീക്ഷകൾ ഏപ്രിൽ 26 മുതൽ നടത്തും.

രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി. (ത്രിവത്സരം)
സ്‌പെഷ്യൽ പരീക്ഷ

കൊവിഡ് കാരണം രണ്ടാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം) എൽ എൽ.ബി ഡിഗ്രി, സെപ്തംബർ 2020 എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് സ്‌പെഷ്യൽ പരീക്ഷ എഴുതാം. സ്‌പെഷ്യൽ പരീക്ഷയ്ക്ക് പേര്, കാൻഡിഡേറ്റ് കോഡ്, പ്രോഗ്രാം, കോഴ്സ് കോഡ് എന്നിവ അടങ്ങിയ അപേക്ഷ ആരോഗ്യ വകുപ്പിന്റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രങ്ങൾ സഹിതം 26 ന് മുൻപ് അതത് കോളേജ് പ്രിൻസിപ്പൽമാർക്ക് സമർപ്പിക്കണം.

പ്രാക്ടിക്കൽ

ആറാം സെമസ്റ്റർ ബി.പി.എ. (വോക്കൽ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 19 മുതൽ ശ്രീ.സ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തും.

പരീക്ഷാഫീസ്

നാലാം സെമസ്റ്റർ എം.എ.എസ്.എൽ.പി. ഡിഗ്രി പരീക്ഷയ്ക്ക് പിഴകൂടാതെ 21 വരെയും 150 രൂപ പിഴയോടെ 24 വരെയും 400 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.