ദേശീയ, സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സ്വന്തമാക്കിയ 'ബിരിയാണി' ഒടിടി വഴി ഉടൻ റിലീസ് ചെയ്യുന്നു. ഈ മാസം ഇരുപത്തിയൊന്നാം തീയതി 'കേവ്' എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം പുറത്തിറങ്ങുക. സജിൻ ബാബു സംവിധാനം ചെയ്ത ചിത്രം ദേശീയ അവാർഡിൽ പ്രത്യേക ജൂറി പരാമർശം നേടിയതിന് പിന്നാലെ തീയറ്ററുകളിൽ റിലീസ് ചെയ്തിരുന്നു.
സംസ്ഥാന ചലച്ചിത്ര അവാർഡിൽ കനി കുസൃതിയെ മികച്ച നടിയായി തെരഞ്ഞെടുത്തത് ബിരിയാണിയിലെ അഭിനയത്തിനാണ്.
മുസ്ലിം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് സിനിമ ചർച്ച ചെയ്യുന്നത്. മതപരമായ ദുരാചാരങ്ങൾക്കെതിരെ പോരാടുന്ന ഖദീജയെന്ന സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്. നിരവധി അന്താരാഷ്ട്ര ചലചിത്ര മേളകളിലൂടെ നേരത്തേ തന്നെ ബിരിയാണി നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിരുന്നു.
content highlight: biriyani movie to release through ott.