europa

ല​ണ്ട​ൻ​:​ ​യൂ​റോ​പ്പ​ ​ലീ​ഗ് ​ഫു​ട്ബാ​ളി​ൽ​ ​പ്ര​മു​ഖ​രെ​ല്ലാം​ ​പ​ത​റാ​തെ​ ​സെ​മി​യി​ൽ​ ​ക​ട​ന്നു.​ ​ഇം​ഗ്ലീ​ഷ് ​ക്ല​ബു​ക​ളാ​യ​ ​മാ​ഞ്ച​സ്റ്റ​ർ​ ​യു​ണൈ​റ്റ​ഡ്,​​​ ​ആ​ഴ്സ​ന​ൽ,​​​ ​ഇറ്റാ​ലി​യ​ൻ​ ​വ​മ്പ​ൻ​മാ​രാ​യ​ ​എ.​എ​സ്.​ ​റോ​മ,​​​ ​സ്പാ​നി​ഷ് ​പ്ര​തി​നി​ധി​ക​ളാ​യി​ ​വി​യ്യാ​ ​റ​യ​ൽ​ ​എ​ന്നി​വ​രാ​ണ് ​അ​വ​സാ​ന​ ​നാ​ലി​ൽ​ ​ഇ​ടം​ ​ഉ​റ​പ്പി​ച്ച​ത്.

സ്വ​ന്തം​ ​ത​ട്ട​ക​മാ​യ​ ​ഓ​ൾ​ഡ് ​ട്രാ​ഫോ​ർ​ഡി​ൽ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​എ​തി​രി​ല്ലാ​ത്ത​ ​ര​ണ്ട് ​ഗോ​ളു​ക​ൾ​ക്ക് ​സ്പാ​നി​ഷ് ​ടീം​ ​ഗ്ര​നാ​ഡ​യെ​ ​കീ​ഴ​ട​ക്കി​യാ​ണ് ​യു​ണൈറ്റഡ് ​സെ​മി​ ​ടി​ക്ക​റ്റെടു​ത്ത​ത്.​ ​ഇ​രു​പാ​ദ​ങ്ങ​ളി​ലാ​യും​ 4​-0​ത്തി​ന്റെ​ ​ത​ക​ർ​പ്പ​ൻ​ ​ജ​യ​മാ​ണ് ​യു​ണൈറ്റഡ് ​നേ​ടി​യ​ത്.​ ​മ​റ്റൊ​രു​ ​ര​ണ്ടാം​ ​പാ​ദ​ത്തി​ൽ​ ​ആ​ഴ്സ​ന​ൽ​ ​സ്ലാ​വി​യ​ ​പ്രാ​ഹ​യെ​ ​അ​വ​രു​ടെ​ ​ത​ട്ട​ക​ത്തി​ൽ​ ​മ​റു​പ​ടി​യി​ല്ലാ​ത്ത​ ​നാ​ല് ​ഗോ​ളു​ക​ൾ​ക്ക് ​ത​ക​ർ​ത്ത് ​ത​ല​യെ​ടു​പ്പോ​ടെ​ ​ത​ന്നെ​ ​അ​ടു​ത്ത​ ​ഘ​ട്ട​ത്തി​ലേ​ക്ക് ​ക​ട​ന്നു.​ ​
ആ​ദ്യ​ ​പാ​ദ​ത്തി​ൽ​ ​ഇ​രു​ ​ടീ​മും​ 1​-1​ന് ​സ​മ​നി​ല​യി​ൽ​ ​പി​രി​ഞ്ഞി​രു​ന്നു.​ ​ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി​ 4​-1​നാ​ണ് ​ഗ​ണ്ണേ​ഴ്സി​ന്റെ​ ​ജ​യം.
എ.​എ​സ് ​റോ​മ​ ​ര​ണ്ടാം​ ​പാ​ദ​ത്തി​ൽ​ ​അ​യാ​ക്സി​നോ​ട് 1​-1​ന്റെ​ ​സ​മ​നി​ല​യി​ൽ​ ​പി​രി​ഞ്ഞെ​ങ്കി​ലും​ ​എ​വേ​ ​മ​ത്‌​സ​ര​ത്തി​ൽ​ ​നേ​ടി​യ​ 2​-1​ന്റെ​ ​വി​ജ​യം​ ​അ​വ​ർ​ക്ക് ​തു​ണ​യാ​വു​ക​യാ​യി​രു​ന്നു.
ഡെ​നാ​ന​മോ​ ​സാ​ഗ്ര​ബി​നെ​ ​സ്വ​ന്തം​ ​മൈ​താ​ന​ത്ത് 2​-1​ന് ​വീ​ഴ്ത്തി​യാ​ണ് ​വി​യ്യാ​റ​യ​ൽ​ ​സെ​മി​ ​ഉ​റ​പ്പി​ച്ച​ത്.​ ​ആ​ദ്യ​ ​പാ​ദ​ത്തി​ൽ​ 1​-0​ത്തി​ന് ​വി​യ്യാ​റ​യ​ൽ​ ​വി​ജ​യി​ച്ചി​രു​ന്നു.
സെ​മി​ ​ഷെ​ഡ്യൂൾ
മാ​ൻ.​യു​ണൈ​റ്റ​ഡ് ​-​ ​റോമ
(​ഏ​പ്രി​ൽ​ 30,​​​ ​മേ​യ് 7​)​
വി​യ്യാ​റ​യ​ൽ​ ​-​ ​ആ​ഴ്സ​നൽ
(​ഏ​പ്രി​ൽ​ 30,​​​ ​മേ​യ് 7​)​
എ​ല്ലാ​ ​മ​ത്സ​ര​വും​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​രാ​ത്രി​ 12.30​ ​മു​ത​ൽ.