hardhik

ന്യൂഡൽഹി: ബി.സി.സി.ഐയുടെ പുതിയ വാർഷികക്കരാറിൽ ആൾ റൗണ്ടർ ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് നേട്ടം. ഇന്നലെ പുറത്തിറക്കിയ പുതിയ കരാറിൽ ഹാ‌ർദ്ദിക്കിനെ ബിയിൽ നിന്ന് എ ഗ്രേഡ് പട്ടികയിലേക്ക് ഉയർത്തി. ക്യാപ്ടൻ വിരാട് കൊഹ്‌ലി,​ രോഹിത് ശർമ്മ,​ ജസ്പ്രീത് ബുംറ എന്നിവരെ ഗ്രേഡ് എ പ്ലസ് പട്ടികയിൽ നിലനിറുത്തിയിട്ടുണ്ട്. ഇവർക്ക് ഏഴ് കോടി രൂപ വീതം വാർഷിക പ്രതിഫലമായി ലഭിക്കും. ഹാർദ്ദിക്കിന് 5 കോടി ലഭിക്കും. അതേ സമയം കഴിഞ്ഞ സമയങ്ങളിൽ പരിക്കിന്റെ പിടിയിലായിരുന്ന ഭുവനേശ്വർ കുമാറിനെ എ ഗ്രേഡിൽ നിന്ന് ബി ഗ്രേഡിലേക്ക് മാറ്റി. സ്പിന്നർമാരായ യൂസ്‌‌വേന്ദ്ര ചഹലിനേയും സി ഗ്രേഡിലേക്കും തരംതാഴത്തി. മുഹമ്മദ് സിറാജ്,​. ശുഭ്‌മാൻ ഗില്ല് എന്നിവരെ സി ഗ്രേഡിൽ ഉൾപ്പെടുത്തി. അതേസമയം കഴിഞ്ഞ കുറച്ച നാളുകളായി ഫോം ഔട്ടായ കേദാർ ജാദവിനെ കരാറിൽ നിന്ന് ഒഴിവാക്കി.

ഗ്രേഡ് എ പ്ലസ്:

വിരാട് കൊഹ്‌ലി,​ രോഹിത് ശർമ്മ,​ ജസ്പ്രീത് ബുംര (7 കോടി)​,​

ഗ്രേഡ് എ:

ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ശിഖർ ധവാൻ, കെ.എൽ. രാഹുൽ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ (5 കോടി).

ഗ്രേഡ് ബി: വൃദ്ധിമാൻ സാഹ, ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ, ശാർദിദുൽ താക്കൂർ, മായങ്ക് അഗർവാൾ (3 കോടി)​.ഗ്രേഡ് സി: കുൽദീപ് യാദവ്, നവദീപ് സെയ്‌നി, ദീപക് ചാഹർ, ശുഭ്മാൻ ഗിൽ, ഹനുമ വിഹാരി, അക്‌സർ പട്ടേൽ, ശ്രേയസ് അയ്യർ,​വാഷിംഗ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചാഹൽ, മുഹമ്മദ് സിറാജ് (1 കോടി).