kk

ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 14,000 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാനുളള ഉത്തരവിൽ യു.കെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ഒപ്പുവെച്ചു. നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാൻ നേരത്തേ യു.കെ കോടതി ഉത്തരവിട്ടിരുന്നു. ഇതിനുളള നടപടിക്രമങ്ങളാണ് ബ്രിട്ടീഷ് സർക്കാർ ഇപ്പോൾ പൂർത്തീകരിച്ചിരിക്കുന്നത്.

ഇന്ത്യയിലെ മോശമായ ജയിൽ സാഹചര്യങ്ങളും കൊവിഡ് രോഗം തന്റെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നുമുളള നീരവ് മോദിയുടെ വാദങ്ങളെല്ലാം തളളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. എന്നാൽ കോടതി ഉത്തരവിനെതിരെ നീരവ് മോദിക്ക് 28 ദിവസത്തിനുളളിൽ ബ്രിട്ടീഷ് ഹൈക്കോടതിയെ സമീപിക്കാം. അങ്ങനെയെങ്കിൽ കേസ് വീണ്ടും നീളാനിടയുണ്ട്.