ഇലക്ഷൻ കമ്മീഷന്റെ ഏറ്റവും താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരാണ് ബൂത്ത് ലവൽ ഓഫീസർമാർ. താമസം മാറി പോയവർ, മരണപ്പെട്ടവർ എന്നിവരുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുക, പുതിയതായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നവരുടെ ഫീൽഡ് വെരിഫിക്കേഷൻ മുതൽ അവർക്ക് തിരിച്ചറിയൽ കാർഡ് നല്കുന്നതു വരെയുള്ള ജോലികൾ, ദേശീയ സമ്മതിദായക ദിനത്തിൽ ബൂത്തുകളിൽ ദേശീയദിനം ആചരിക്കുക, വർഷം തോറുമുള്ള സമ്മറി റിവിഷൻ നടക്കുന്ന ദിവസങ്ങളിൽ വീടുവീടാന്തരം കയറി വിവരങ്ങൾ ശേഖരിക്കുക, ബൂത്തുകളിൽ പ്രത്യേക കാമ്പയിൻ നടത്തുക, ഇലക്ഷൻ സമയങ്ങളിൽ വോട്ടർ സ്ലിപ് നല്കുക, തിരഞ്ഞെടുപ്പു ദിവസം ബൂത്തിലിരിക്കുക. എന്നിവയാണ് ബി.എൽ.ഒ.മാരുടെ കർത്തവ്യങ്ങൾ.
ഒരു ബി.എൽ.ഒ യുടെ വേതനം നിലവിൽ 6000 രൂപയും പ്രതിവർഷം 1200 രൂപ ഫോൺ അലവൻസുമായി നല്കി വരുന്നു.
അവധി ദിവസങ്ങളിൽ ചെയ്യേണ്ട ജോലികൾ സമയബന്ധിതമായി തീർക്കേണ്ടതിനാൽ ഔദ്യോഗിക ജോലിക്ക് തടസം നേരിടേണ്ടി വരികയും, അർഹതപ്പെട്ട ലീവുകൾ ബി.എൽ.ഒ ജോലികൾക്ക് വേണ്ടി നീക്കി വയ്ക്കേണ്ടി വരികയും ചെയ്യുന്നതിനാൽ ജീവനക്കാർക്ക് അത്യാവശ്യ സന്ദർഭങ്ങളിൽ അവധി ലഭിക്കാതെ വരുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നു.
കൂടാതെ ബി എൽ ഒ മാർക്ക് ആദ്യ കാലങ്ങളിൽ ആറ് മാസത്തിലൊരിക്കൽ നല്കിക്കൊണ്ടിരുന്ന ഹോണറേറിയം ഇപ്പോൾ ഒന്നരവർഷം കഴിഞ്ഞാലും ലഭിക്കുന്നില്ല. ഒരു വോട്ടറുടെ ഫോം വേരിഫിക്കേഷൻ നടത്തി ഐഡി കാർഡ് വോട്ടർക്ക് വാങ്ങിക്കൊടുത്തു കഴിയുമ്പോൾ ഒരു ബി.എൽ.ഒ യ്ക്ക് 72 രൂപ മുതൽ 150 രൂപ വരെ ചെലവാകുന്നുണ്ട്. നാല് രൂപയാണ് ഇലക്ഷൻ കമ്മിഷൻ അനുവദിച്ചിട്ടുള്ളത്. 2016 മുതൽ അതും കുടിശിഖയാണ്.
2019 - 20. ലെ ഹൈബ്രിഡ് ബി.എൽ.ഒ ആപ് ഉപയോഗിച്ച് ഇ.വി.പി എന്ന സ്പെഷ്യൽ ഡ്രൈവ് ചെയ്യിക്കുകയുണ്ടായി. ഭൂരിപക്ഷം വരുന്ന അംഗനവാടി ജീവനക്കാർ കടം വാങ്ങിയ ഫോണിന്റെ കടം വീട്ടാനാകാതെ വിഷമിക്കുന്ന ബി.എൽ.ഒ മാർ ഇപ്പോഴുമുണ്ട്. വളരെ കഷ്ടപ്പെടുത്തി ജോലി ചെയ്യിച്ചിട്ടും ഇ.വി.പി പകുതി വഴിയിൽ ഉപേക്ഷിച്ചു.
25000 ൽ പരം വരുന്ന ബി.എൽ.ഒ മാർ ചില ആവശ്യങ്ങൾ മുന്നോട്ടു വയ്ക്കുന്നു.
1. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന് ഒരു മാസം ലഭിക്കുന്ന ശമ്പളം, വാർഷിക ഹോണറേറിയം ആയി നല്കുക.
2. ഫോൺ അലവൻസായി മാസം 250 രൂപ നല്കുക
3. 2016 മുതലുള്ള എല്ലാ കുടിശികയും ഉടൻ അനുവദിക്കുക
4. ബി.എൽ.ഒ മാർക്ക് ജോലി സമയത്ത് സംഭവിക്കുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നല്കുക.
സിദ്ദിഖ് - ആലുവ പ്രസിഡന്റ് ,
ബൂത്ത് ലെവൽ ഓഫീസേഴ്‌സ് അസോസിയേഷൻ
പ്രദീപ് - ആലപ്പുഴ
ജനറൽ സെക്രട്ടറി