'കുരുതി'യുടെ റിലീസ് തീയതിയെക്കുറിച്ച് ചിത്രത്തിന്റെ നിർമാതാവും നടനുമായ പൃഥ്വിരാജ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടൻ ഇക്കാര്യം പറഞ്ഞത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം മെയ് 13ന് റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ആലോചിക്കുന്നത്.
കൊവിഡ് മഹാമാരിയെ അതിജീവിച്ച് സാധാരണ നിലയിലേക്ക് കാര്യങ്ങൾ എത്തുമെന്ന പ്രതീക്ഷ പങ്കു വച്ചാണ് പൃഥ്വിരാജ് റിലീസ് തീയതി ഒൗദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നത്. നവാഗതനായ മനു വാര്യരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിനെ കൂടാതെ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
മുരളി ഗോപി,ഷൈൻ ടോം ചാക്കോ, മണികണ്ഠൻ, മാമുക്കോയ, നവാസ് വള്ളിക്കുന്ന്, നാസ്ലിൻ ഗഫൂർ, സാഗർ സൂര്യ, ശ്രിന്ദ എന്നിവരും അഭിനയിക്കുന്നു. അനീഷ് പള്ളിയൽ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അഭിനന്ദൻ രാമാനുജമാണ്. റഫീഖ് അഹമ്മദ്, സജേഷ് ഹരി എന്നിവരുടെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം പകർന്നിരിക്കുന്നു.
#KURUTHI
Posted by Prithviraj Sukumaran on Friday, 16 April 2021
In theatres 13th May 2021.
PS: We at Prithviraj Productions and Team #Kuruthi hope and pray that we are able...
content highlight: prithviraj about the release of his film kuruthi.