ഡൽഹി ക്യാപിറ്രൽസിനെതിരെ തോൽവി മുന്നിൽക്കണ്ട സമയത്ത് തകർപ്പൻ ബാറ്രിംഗുമായി മത്സരം രാജസ്ഥാന് അനുകൂലമാക്കിയ ക്രിസ് മോറിസിനെ അഭിനന്ദനങ്ങൾ കൊണ്ടു മൂടുകയാണ് ക്രിക്കറ്റ് ലോകം.ഡൽഹി ഉയർത്തിയ 148 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങി ഒരുഘട്ടത്തിൽ 42/5 എന്ന നിലയിൽ തോൽവി മുന്നിൽക്കണ്ടിരുന്നു രാജസ്ഥാൻ.എന്നാൽ അർദ്ധ സെഞ്ച്വറിയുമായി ഡേവിഡ് മില്ലറും (43 പന്തിൽ 62), വെടിക്കെട്ടുമായി ക്രിസ് മോറിസും (18 പന്തിൽ 36) കളംനിറഞ്ഞപ്പോൾ ജയംരാജസ്ഥാന്റെ പോക്കറ്രിലാവുകയായിരുന്നു. 4 സിക്സാണ് ആ ബാറ്റിൽ നിന്ന് പറന്നത്. അവസാന ഓവറിൽ 12 റൺസ് വേണ്ട സമയത്ത് രണ്ട് തകർപ്പൻ സിക്സറുകൾ നേടി മോറിസ് രാജസ്ഥാനെ വിജയതീരത്തെത്തിച്ചു. ഈ ഇന്നിംഗ്സിന് ശേഷം ആദ്യ മത്സരത്തിൽ നിർണായക സമയത്ത് മോറിസിന് സ്ട്രൈക്ക് നൽകാതെ തിരിച്ചയച്ച സംഭവം വീണ്ടും ചർച്ചയായി. എന്നാൽ അതിനെച്ചൊല്ലി ടീമിൽ ഒരു പ്രശ്നവുമില്ലെന്ന തരത്തിലായിരുന്നു സഞ്ജുവിന്റേയും മോറിസിന്റേയും പ്രതികരണം.