covaxin

ന്യൂഡൽഹി: കൊവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കൊവാക്സിൻ ഉത്‌പാദനം രണ്ട് മാസത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. മേയ് - ജൂൺ മാസം കൊണ്ട് ഉത്‌പാദനം ഇരട്ടിയാക്കും. ജൂലായ് - ആഗസ്റ്റ് മാസത്തിനുള്ളിൽ 6.7 മടങ്ങ് വരെ ഉത്‌പാദനം വർദ്ധിപ്പിക്കലാണ് ലക്ഷ്യം. വാക്സിൻ നിർമാതാക്കൾക്ക് കേന്ദ്രസർക്കാർ സാമ്പത്തിക സഹായമുൾപ്പെടെ ഉറപ്പുവരുത്തും.ഏപ്രിൽ- മെയ് മാസങ്ങളിൽ ഒരു കോടി ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യം .സെപ്തംബർ മാസത്തോടെ പ്രതിമാസം 10 കോടി ഡോസ് വാക്സിനാവും ഉത്പാദിപ്പിക്കു

ഭാരത് ബയോടെക്, ഹാഫ്കിൻ ബയോഫാർമസ്യൂട്ടിക്കൽസ് എന്നിവയ്ക്ക് 65 കോടി വീതവും സാമ്പത്തിക സഹായവമായി സർക്കാർ കൈമാറും.