kk-

മകളുടെ പേര് ആരാധകരുമായി പങ്കുവച്ച് താരദമ്പതികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും. 'നില ശ്രീനിഷ്' എന്നാണ് മകൾക്ക് ശ്രീനിഷും പേളിയും പേരിട്ടിരിക്കുന്നത്. ഈ പേര് തിരഞ്ഞെടുക്കാനുണ്ടായ കാരണത്തെക്കുറിച്ചും ശ്രീനിഷ് പോസ്റ്റിൽ പറയുന്നു.

'ആദ്യമായി അവളെ കൈകളിൽ എടുത്തപ്പോൾ ചന്ദ്രന്റെ ഒരു തുണ്ട് കൈയിൽ ഇരിക്കുന്നതുപോലെയാണ് തോന്നിയത്. അത്രയും വിലയേറിയത്. ഒരു വലിയ സ്വപ്നത്തിന്റെ സാക്ഷാത്കാരം.അത്രയും നിർമലവും വിശുദ്ധവും. അതിനാൽ ചന്ദ്രൻ എന്നർഥം വരുന്ന ഒരു പേര് തിരഞ്ഞെടുത്തു', ശ്രീനിഷ് ഫേസ്ബുക്കിൽ കുറിച്ചു.

Introducing Our Baby Girl 'Nila Srinish'... She is the pearl of our lives. When I held her for the first time it felt ...

Posted by Srinish Aravind on Friday, 16 April 2021

മകളെ ആദ്യമായി കൈകളിൽ എടുത്തപ്പോൾ സ്വന്തം ജീവിതം ഒരിക്കൽക്കൂടി ആരംഭിക്കുന്നതായി തോന്നിയെന്നും ഈ കുഞ്ഞുമാലാഖ തങ്ങൾ ഇരുവരുടെയും ജീവിതത്തെ കൂടുതൽ പ്രകാശപൂർണമാക്കാനാണ് വന്നിരിക്കുന്നതെന്നും ശ്രീനിഷ് പറയുന്നു.

മാർച്ച് 20നാണ് പേളി മാണി മകൾക്ക് ജന്മം നൽകിയത്.