ram-gopal-varma

രാജ്യത്ത് കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായി മാറുന്നതിനിടെ ആന്ധ്രാ പ്രദേശിൽ വച്ച് നടന്ന 'ഉഗാഡി' ആഘോഷത്തെ വിമർശിച്ച് ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ. കൂട്ടം ചേർന്ന് ഉണങ്ങിയ ചാണക കഷണങ്ങൾ പരസ്പരം എറിഞ്ഞുകൊണ്ട് നടത്തപ്പെടുന്ന ആഘോഷത്തെക്കുറിച്ച്, 'ഇന്ത്യ ഒരു കൂട്ട ആത്മഹത്യാ ദൗത്യത്തിന് ഒരുങ്ങുന്നതായാണ് എനിക്ക് തോന്നുന്നത്'-എന്നായിരുന്നു അദ്ദേഹം ട്വിറ്റർ വഴി പ്രതികരിച്ചത്. 'കുംഭമേളയ്ക്ക് ശേഷം ഇതാ ഇപ്പോൾ ആന്ധ്രാ പ്രദേശിലും...'-എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ് ആരംഭിക്കുന്നത്.

After KUMBH MELA now this in ANDHRA PRADESH ..I think INDIA is on a MASS SUICIDE MISSION https://t.co/SpCz8tAKvX

— Ram Gopal Varma (@RGVzoomin) April 16, 2021

ആന്ധ്രാ പ്രദേശിലെ കുർണൂർ ജില്ലയിലെ കൈരുപ്പാല ഗ്രാമത്തിൽ വച്ച് നടന്ന'ഉഗാഡി'യുടെ ഭാഗമായ 'പിടാകല വാറി'ലാണ് സാമൂഹികാകലമോ കൊവിഡ് മാനദണ്ഡങ്ങളോ പാലിക്കാൻ കൂട്ടാക്കാതെ ജനങ്ങൾ പരസ്പരം ചാണകമെറിഞ്ഞ് ആഘോഷിച്ചത്. കുംഭമേളയെക്കുറിച്ചും അദ്ദേഹം ട്വീറ്റ് ചെയ്തു.

Meanwhile in Kurnool, Andhra Pradesh pic.twitter.com/Ez69IjGlPB

— Shiv Aroor (@ShivAroor) April 15, 2021

'കുംഭമേളയെക്കുറിച്ച് ഒരു ഹൊറർ സിനിമ നിർമ്മിക്കാമോ' എന്ന ട്വിറ്റർ യൂസറുടെ ചോദ്യത്തിന് 'വിശ്വാസികളെ വില്ലന്മാരാക്കിയും കൊവിഡിനെ ഹീറോ ആക്കിയും' താൻ ഹൊറർ സിനിമ നിർമ്മിക്കാം എന്നാണ് അദ്ദേഹം മറുപടി നൽകിയത്. മുൻപും കുംഭമേളയെ വിമർശിച്ച് സംവിധായകൻ ട്വിറ്റർ വഴി രംഗത്തുവന്നിരുന്നു. രാഷ്ട്രീയക്കാർ ഒരിക്കലും ജനങ്ങളെ കുറിച്ചല്ല മറിച്ച് വോട്ടുകളെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നാണ് കുംഭമേളയും രാഷ്ട്രീയ റാലികളും പോലുള്ള കാര്യങ്ങൾ തെളിയിക്കുന്നതിനായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

KUMBH MELA is HORROR FILM where COVID is HERO and DEVOTEES are VILLAINS https://t.co/caSpfEa6YW

— Ram Gopal Varma (@RGVzoomin) April 16, 2021

content highlight: ram gopal varma against agadi and kumbh mela on twitter warns india is on a suicide mission in the context of covid.