ed

തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ നിർബന്ധിച്ചെന്ന, പ്രതികളായ സ്വപ്‌നയുടെയും സന്ദീപിന്റെയും വെളിപ്പെടുത്തലിനെ തുടർന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർചെയ്ത കേസുകൾ ഹൈക്കോടതി റദ്ദാക്കിയതോടെ പിടിമുറുക്കാനൊരുങ്ങി ഇ.ഡി.

മുഖ്യമന്ത്രി അടക്കമുള്ള ഉന്നതർക്കെതിരെ സ്വപ്‌നയുടെ മൊഴിയുണ്ടെന്ന് സ്വർണക്കടത്ത് കേസിൽ ഇ.ഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഇതിനെ സാധൂകരിക്കുന്ന പരമാവധി തെളിവുകൾ സമാഹരിച്ച് കേസ് ബലപ്പെടുത്താനാകും ഇ.ഡി വരും ദിവസങ്ങളിൽ ശ്രമിക്കുക.

കേന്ദ്ര അന്വേഷണ ഏജൻസിയെ സംസ്ഥാന സർക്കാർ കേസിൽ കുരുക്കാൻ ശ്രമിച്ചതിൽ ഇ.ഡിക്ക് കടുത്ത അമർഷമുണ്ട്. നിയമപരമായും സത്യസന്ധമായും കേസ് അന്വേഷിക്കുന്ന തങ്ങളെ പൊതുമദ്ധ്യത്തിൽ അവമതിപ്പ് ഉണ്ടാകുന്ന തരത്തിൽ തരംതാഴ്‌ത്തുകയാണ് സർക്കാർ ചെയ്തതെന്ന നിലപാടാണ് ഇ.ഡിക്കുള്ളത്.

സ്വർണക്കടത്ത് കേസിൽ ഇ.ഡി കോടതിയിൽ സമർപ്പിച്ച പ്രാഥമിക കുറ്റപത്രത്തിൽ മുഖ്യമന്ത്രിയെക്കുറിച്ച് പരാമർശമുണ്ട്. സ്‌പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉൾപ്പെടെയുള്ള ആരോപണ വിധേയർക്കെതിരെയും നടപടിയെടുക്കാനുള്ള നീക്കങ്ങൾ ശക്തമാക്കും. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ആറ് തവണ കണ്ടിട്ടുണ്ടെന്നും കോൺസൽ ജനറലിന്റെ സെക്രട്ടറി എന്ന നിലയ്ക്ക് മുഖ്യമന്ത്രിക്ക് തന്നെ അറിയാമായിരുന്നുവെന്നുമാണ് സ്വപ്‌ന ഇ.ഡിക്ക് മൊഴി നൽകിയത്. സ്വപ്‌നയുടെ ഈ മൊഴി അതുപോലെ ഇ.ഡി കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്. യു.എ.ഇ മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ വച്ച് കണ്ടപ്പോൾ താനും ഒപ്പമുണ്ടായിരുന്നുവെന്നും സ്വപ്ന ഇ.ഡി.ക്ക് മൊഴി നൽകിയിരുന്നു. സ്‌പേസ് പാർക്കിലെ തന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു എന്നും സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു.

സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഉന്നതതലത്തിലേക്ക് തിരിക്കാൻ ഇ.ഡി കോപ്പു കൂട്ടുന്നതിനിടെയായിരുന്നു ക്രൈംബ്രാഞ്ച് കേസിന്റെ രൂപത്തിൽ സർക്കാർ മിന്നലാക്രമണം. തിരഞ്ഞെടുപ്പ് സമയത്ത് ഇ.ഡി പ്രവർത്തിച്ചാലുണ്ടാകുന്ന വൻ തിരിച്ചടി കൂടി കണക്കിലെടുത്തായിരുന്നു സർക്കാർ ഒരുമുഴം മുമ്പേ എറിഞ്ഞത്. എന്നാൽ, കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ കൈകാര്യംചെയ്യുന്ന കോടതിയെ സമീപിക്കാൻ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിരിക്കുന്നത് കേസുകൾക്ക് ഇനിയും ഭാവിയുണ്ടെന്ന് സൂചനയാണ്.

അതേസമയം, കേസിൽ ഇനിയും സർക്കാരും ഇ.ഡിയും തമ്മിൽ നിയമയുദ്ധത്തിനും വഴിതുറക്കും. കേസിൽ അന്വേഷണം ആവശ്യമുണ്ടോയെന്ന കാര്യത്തിൽ സ്‌പെഷ്യൽ കോടതിയോട് പരിശോധിക്കാൻ പറഞ്ഞത് സർക്കാരിന് താൽക്കാലിക ആശ്വാസം നൽകുന്നതാണ്. എന്നാൽ കോടതിയുടെ തീരുമാനം നിർണായകമാകും. സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയാൽ ഇ.ഡിയെ പ്രതിരോധിക്കാൻ സർക്കാരിന് കഴിഞ്ഞേക്കും. അതിനാൽ ഇനി അതിനാവും സർക്കാർ ശ്രമിക്കുക. കേസെടുത്ത ക്രൈംബ്രാഞ്ചിനെ കോടതി വിമർശിക്കാത്തതും അനുകൂല ഘടകമാണ്.

കേസുകൾ റദ്ദാക്കാൻ ഇ.ഡി നൽകിയ ഹർജിക്കൊപ്പം രേഖകൾ നൽകിയ രീതി ശരിയായില്ലെങ്കിലും അതിന്റെ പേരിൽ ഹർജികൾ തള്ളാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത് ഇ.ഡിയ്ക്ക് അനുകൂലമായി. ഇ.‌ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്‌ണൻ സ്വന്തം നിലയ്ക്ക് നൽകിയ ഹർജിക്കൊപ്പം അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നു. വ്യക്തിപരമായി നൽകിയ ഹർജിയിൽ അന്വേഷണവിവരങ്ങൾ കൂട്ടിച്ചേർത്തത് നിയമപരമല്ലെന്നും ഇത്തരം ഹർജികൾ നിലനിൽക്കില്ലെന്നുമുള്ള സർക്കാരിന്റെ വാദംതള്ളിയാണ് സിംഗിൾബെഞ്ച് ഇന്നലെ വിധി പറഞ്ഞത്. രേഖകൾ നൽകിയ രീതിയും കേസിൽ കക്ഷിയല്ലാത്തവരെക്കുറിച്ച് ഹർജിയിൽ പരാമർശിച്ചതും ശരിയല്ലെന്ന സർക്കാരിന്റെ വാദത്തിൽ ചില വസ്തുതകളുണ്ട്. ഇ.ഡി കോടതിയിൽ നൽകിയ കുറ്റപത്രത്തിൽനിന്നുള്ള വിവരങ്ങളാണ് ഹർജിക്കൊപ്പം നൽകിയതെന്ന വിശദീകരണമാണ് ഹർജിക്കാരൻ ഇതിന് നൽകിയത്. അങ്ങനെയെങ്കിൽ മുഴുവൻ രേഖകളും ഹാജരാക്കണമായിരുന്നു. ഹർജിക്കാരൻ ഇഷ്ടപ്രകാരം ചിലരേഖകൾ മാത്രം ഹാജരാക്കിയത് വിമർശിക്കപ്പെടേണ്ട നടപടിയാണ്. എങ്കിലും ഹർജി തള്ളാൻ ഇത് മതിയായ കാരണമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

 ഇ.ഡി - സർക്കാർ പോര് ഇതുവരെ

ഇ.​ഡി
​ ​സ്വ​ർ​ണ​ക്ക​ട​ത്തി​ൽ​ ​ജൂ​ലാ​യ് 13​ന് ​കേ​സ്
​ 2020​ ​ആ​ഗ​സ്റ്റ് ​അ​ഞ്ചു​മു​ത​ൽ​ 17​വ​രെ​ ​സ്വ​പ്ന​യെ​ ​ചോ​ദ്യം​ ​ചെ​യ്യൽ
​ ​സ്വ​പ്ന​യു​ടെ​ ​ശ​ബ്ദ​രേ​ഖ​ ​പു​റ​ത്തു​വ​ന്ന​തി​നെ​തി​രെ​ ​ജ​യി​ൽ​ ​ഡി.​ജി.​പി​ക്ക് ​പ​രാ​തി
​ ​ഇ.​ഡി​ക്കെ​തി​രെ​ ​ക്രൈം​ബ്രാ​ഞ്ച് ​കേ​സെ​ടു​ത്ത​തോ​ടെ​ ​സ​മ്മ​ർ​ദ്ദ​ത്തിൽ
​ ​കേ​സ് ​റ​ദ്ദാ​ക്കാ​ൻ​ ​മാ​ർ​ച്ച് 22​ന് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഹ​ർ​ജി
​ ​മാ​ർ​ച്ച് 23​ന് ​സ്പീ​ക്ക​ർ​ ​ശ്രീ​രാ​മ​കൃ​ഷ്ണ​ന് ​ഒ​മാ​നി​ലെ​ ​കോ​ളേ​ജി​ൽ​ ​നി​ക്ഷേ​പ​മു​ണ്ടെ​ന്ന​ ​മൊ​ഴി​പു​റ​ത്ത്
​ ​സ്പീ​ക്ക​ർ​ ​ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ​ ​വി​ളി​ച്ചെ​ന്ന​ ​സ്വ​പ്ന​യു​ടെ​ ​മൊ​ഴി​യും​ ​പു​റ​ത്ത്
​ ​സോ​ളി​സി​റ്റ​ർ​ ​ജ​ന​റ​ൽ​ ​തു​ഷാ​ർ​മേ​ത്ത​യു​ൾ​പ്പെ​ടെ​ ​ക്രൈം​ബ്രാ​ഞ്ച് ​കേ​സ് ​റ​ദ്ദാ​ക്കാ​ൻ​ ​ഹാ​ജ​രാ​യി​ ​വാ​ദി​ച്ചു
​ ​സ​ന്ദീ​പി​ന്റെ​ ​ക​ത്തി​നെ​ത്തു​ട​ർ​ന്ന് ​ക്രൈം​ബ്രാ​ഞ്ചെ​ടു​ത്ത​ ​ര​ണ്ടാം​ ​കേ​സ് ​റ​ദ്ദാ​ക്കാ​ൻ​ ​ഹ​ർ​ജി
​ ​ഏ​പ്രി​ൽ​ ​ഒ​മ്പ​തി​ന് ​വാ​ദം​പൂ​ർ​ത്തി​യാ​ക്കി​യ​ ​ഹ​ർ​ജി​ക​ളി​ൽ​ ​ഇ​ന്ന​ലെ​ ​വി​ധി​വ​ന്നു


സ​ർ​ക്കാർ
​ ​സ്വ​പ്ന​യു​ടെ​ ​ശ​ബ്ദ​രേ​ഖ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​മാ​ർ​ച്ച് 17​ന് ​ഇ.​ഡി​ക്കെ​തി​രെ​ ​കേ​സ്
​ ​അ​ട്ട​ക്കു​ള​ങ്ങ​ര​ ​ജ​യി​ലി​ലെ​ത്തി​ ​സ്വ​പ്ന​യു​ടെ​ ​മൊ​ഴി​രേ​ഖ​പ്പെ​ടു​ത്തൽ
​ ​ഇ.​ഡി​ക്കെ​തി​രെ​ ​ര​ണ്ട് ​വ​നി​താ​ ​പൊ​ലീ​സു​കാ​രു​ടെ​ ​മൊ​ഴി​കൾ
​ ​സ​ന്ദീ​പി​ന്റെ​ ​വെ​ളി​പ്പെ​ടു​ത്ത​ലി​നെ​ത്തു​ട​ർ​ന്ന് ​ഇ.​ഡി​ക്കെ​തി​രെ​ ​ര​ണ്ടാം​ ​കേ​സ്
​ ​സ​ന്ദീ​പി​നെ​ ​പൂ​ജ​പ്പു​ര​ ​ജ​യി​ലി​ൽ​ ​ചോ​ദ്യം​ചെ​യ്യാ​ൻ​ ​കോ​ട​തി​ ​അ​നു​മ​തി
​ ​ജ​യി​ലി​ൽ​ ​ചോ​ദ്യം​ചെ​യ്ത് ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​മൊ​ഴി​ ​മു​ദ്ര​വ​ച്ച​ ​ക​വ​റി​ൽ​ ​ഹൈ​ക്കോ​ട​തി​യിൽ
​ ​സ​ന്ദീ​പി​ന്റെ​ ​ര​ഹ​സ്യ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്താ​ൻ​ ​സി.​ജെ.​എം​ ​കോ​ട​തി​യി​ൽ​നി​ന്ന് ​അ​നു​മ​തി
​ ​കോ​ല​ഞ്ചേ​രി​ ​മ​ജി​സ്ട്രേ​ട്ട് ​കോ​ട​തി​ക്കാ​ണ് ​അ​നു​മ​തി​ ​ന​ൽ​കി​യ​ത്