പൃഥ്വിരാജ് നാളെ ജോയിൻ ചെയ്യും സംയുക്താമേനോൻ നായിക
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ ചിത്രീകരണം ഇന്നലെ മുണ്ടക്കയത്ത് തുടങ്ങി. കോട്ടയം, പാലാ, തിരുവനന്തപുരം എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷനുകൾ. പൃഥ്വിരാജ് നാളെ കടുവയിൽ ജോയിൻ ചെയ്യും.മാജിക്ക് ഫ്രെയിംസിന്റെയും പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെയും ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്ന് നിർമ്മിക്കുന്ന കടുവയുടെ രചന നിർവഹിക്കുന്നത് ജിനു വി. എബ്രഹാമാണ്. പൃഥ്വിരാജ് നായകനായ ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങൾക്ക് രചന നിർവഹിച്ച ജിനു പൃഥ്വിരാജിനെ നായകനാക്കി ആദം ജോൺ എന്ന ചിത്രം സംവിധാനം ചെയ്യുന്നുമുണ്ട്.കാമറ: അഭിനന്ദൻ രാമാനുജൻ, സംഗീതം: ജേക്ക്‌സ് ബി. ജോയ്, കലാസംവിധാനം: മോഹൻദാസ്, എഡിറ്റിംഗ്: ഷമീർ മുഹമ്മദ്, വസ്‌ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ്: സജി കാട്ടാക്കട, പ്രൊഡക്‌ഷൻ കൺട്രോളർ: സഞ്ജു ജെ, സ്റ്റിൽസ്: സിനറ്റ് സേവ്യർ.