ee

കിയ മോട്ടോഴ്സ് സെൽറ്റോസ്, സോണറ്റ് എന്നീ മോഡലുകളുടെ നിര കുറയ്‌ക്കുന്നു. സെൽറ്റോസിന്റെ ഒരു വേരിയന്റും സോണറ്റിന്റെ രണ്ട് വേരിയന്റുമാണ് വെട്ടിക്കുറയ്‌ക്കുന്നത് എന്നാണ് സൂചന. കിയയുടെ കോംപാക്ട് എസ്.യു.വി. മോഡലായ സോണറ്റിന്റെ HTX പ്ലസ് ഡി.സി.ടി. 1.0 ലിറ്റർ പെട്രോൾ എൻജിൻ പതിപ്പും HTX പ്ലസ് ഓട്ടോമാറ്റിക് 1.5 ലിറ്റർ ഡീസൽ എൻജിൻ വേരിയന്റുമാണ് ഉത്പാദനം നിർത്തുന്നത്. മിഡ് സൈസ് എസ്.യു.വിയായ സെൽറ്റോസിന്റെ HTX പ്ലസ് ഓട്ടോമാറ്റിക് 1.5 ലിറ്റർ ഡീസൽ പതിപ്പുമാണ് നിർത്തുന്നതെന്നാണ് റിപ്പോർട്ട്. ഈ മാസം തന്നെ ഈ വേരിയന്റുകൾ ഒഴിവാക്കിയേക്കും. ഇവ നിർത്തുന്നതിന് മുന്നോടിയായി ഈ മാസം തുടക്കത്തിൽ തന്നെ ഇവയുടെ ബുക്കിംഗ് സ്വീകരിക്കുന്നത് നിർത്തി വച്ചിരുന്നു.

ee

യുവാക്കൾക്ക് പുതുനിറങ്ങൾ

യുവാക്കളെ ലക്ഷ്യമാക്കി പൾസർ 220 എഫ് പുതുനിറങ്ങളിൽ എത്തി. മൂൺ വൈറ്റ്, മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങൾക്കൊപ്പം ബോൾഡ് ആയിട്ടുള്ള ഗ്രാഫിക്‌സും നൽകിയാണ് പുത്തൻ വർണങ്ങളിലുള്ള പൾസർ 220 എഫ് എത്തിയിട്ടുള്ളത്. പുതിയ നിറങ്ങൾക്കൊപ്പം ബോഡി ഡിസൈനിലും ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ നിറത്തിനൊപ്പം നൽകിയിട്ടുള്ള ഗ്രാഫിക്‌സ് പെട്രോൾ ടാങ്കിലെ വലിയ ഭാഗത്തേയും കവർ ചെയ്യുന്നുണ്ട്. നിറത്തിലും ഡിസൈനിലും വരുത്തിയിട്ടുള്ള മാറ്റങ്ങൾ മെക്കാനിക്കൽ ഫീച്ചറുകളെ ബാധിച്ചിട്ടില്ല.

ee

ഫോക്‌സ്‌ വാഗൺ ടൈഗൂൺ എത്തി

ഫോക്‌സ്‌ വാഗണിന്റെ മിഡ്‌സൈസ് എസ്.യു.വി. മോഡലായ ടൈഗൂണിന്റെ പ്രൊഡക്ഷൻ പതിപ്പ് അവതരിപ്പിച്ചു. എങ്കിലും വിപണിയിലെത്താൻ ആഗസ്ത് മാസം വരെ കാത്തിരിക്കേണ്ടി വരും. കഴിഞ്ഞ ഡൽഹി ഓട്ടോ എക്‌സ്‌പോയിലാണ് ഈ വാഹനത്തിന്റെ കൺസെപ്ട് മോഡൽ അവതരിപ്പിച്ചത്. ഫോക്‌സ്‌ വാഗണിന്റെ ടിഗ്വാൻ, ടിറോക്ക് എന്നീഎസ്.യു.വി കളുമായി ഡിസൈൻ പങ്കിട്ടാണ് ടൈഗൂണും എത്തിയിട്ടുള്ളത്.രണ്ട് പെട്രോൾ എൻജിനുകളിലാണ് ടൈഗൂൺ പുറത്തിറങ്ങുന്നത്. 113 ബി.എച്ച്.പി. പവറും 175 എൻ.എം. ടോർക്കുമേകുന്ന 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എൻജിൻ, 147 ബി.എച്ച്.പി. പവറും 250 എൻ.എം. ടോർക്കുമേകുന്ന 1.5 ലിറ്റർ ടി.എസ്.ഐ. എൻജിനുമാണ് ഇതിൽ നൽകിയിട്ടുള്ളത്.